വീണ്ടും അയാളുടെ കണ്ണുകളിൽ പുഞ്ചിരിയും കുസൃതിയും വിടർന്നു.
“ഹലീമ ചൂടുള്ളതാണോ?”
അവൾ ചോദിച്ചു.
പെട്ടെന്ന് യൂസുഫ് ഖാന്റെ മുഖഭാവം മാറി. പുഞ്ചിരിയും കുസൃതിയും മാഞ്ഞു. ചറ്റുവട്ടത്തേക്ക് കണ്ണുകളയച്ച ശേഷം അയാൾ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു.
“ഹൽവാ പൂരി തീർന്നു…”
അയാൾ പറഞ്ഞു.
“ചിക്കൻ കരാഹി മതി…”
അവൾ ഉത്തരമായി പറഞ്ഞു.
യൂസുഫ് ഖാന്റെ മുഖത്ത് അദ്‌ഭുതവും ബഹുമാനവുമേറി.
അയാൾ ചുറ്റുപാടും കണ്ണോടിച്ചു.
ക്യാന്റീനിൽ അധികം തിരക്കുള്ള സമയമായിരുന്നില്ല അപ്പോൾ. മേശകൾക്കിടയിലൂടെ നടക്കുകയായിരുന്ന ഒരു ചെറുപ്പക്കാരനെ അയാൾ കൈ കാണിച്ചു വിളിച്ചു.
“നീ ഈ ടേബിളിനടുത്ത് ഇരിക്കൂ…”