“ഛീ…ഹരാം ജാദ…”
അവൾ കയ്യുയർത്തി അയാളുടെ നോട്ടത്തെ വിലക്കി. പിന്നെ മൊബൈലുയർത്തി കാതോട് ചേർത്തു. യൂസുഫ് ഖാൻ കേൾക്കാതിരിക്കാൻ വേണ്ടി നാലഞ്ചു ചുവടുകൾ പിമ്പോട്ടു മാറി.
“സാർ..ദിസ് ഈസ് വൺ വൺ റ്റു സാംസങ്…”
“പറയൂ…”
“പാസ്സ് വേഡ് വർക്ക് ഔട്ട് ആകുന്നില്ല…”
“ഏത് പാസ്സ് വേഡ് ആണ് ഉപയോഗിച്ചത്?”
“സാബ്, ഈ ഹലീമ ചൂടുള്ളതാണോ…അതല്ലേ പാസ്സ് വേഡ്?”
“സാബ് ഇല്ല. ഹലീമ ചൂടുള്ളതാണോ എന്ന് മാത്രം മതി…”
അവൾ മൊബൈൽ ഓഫ് ചെയ്തു.
“ഷിറ്റ്…”
ഷഹീദ ഇൻസിയ പഠാൻ പിറുപിറുത്തു.
“എന്നെ ഈ പണിയേൽപ്പിച്ച ഗൗതം ഭാസ്‌ക്കർ സാറിനെ പറഞ്ഞാൽ മതി!”
അവൾ പിന്നെ വീണ്ടും പത്രത്തിലേക്ക് പിൻവാങ്ങിയ ഗാഫർ യൂസുഫ് ഖാനെ സമീപിച്ചു.
അയാൾ അവളെ കണ്ട് മുഖമുയർത്തി നോക്കി.