പാതി തുറന്ന ഗ്ളാസ്സിനുള്ളിൽ പതിയെ പുഞ്ചിരിക്കുന്ന പ്രധാനമന്ത്രിയുടെ മുഖം അയാൾ കണ്ടു.
“എനിക്ക് കഴിയില്ല എന്നാണു പറഞ്ഞത്…അതിനർത്ഥം….”
ഗൗതം ഭാസ്‌ക്കർ ആകാംക്ഷയോടെ അദ്ദേഹത്തിന്റെ മുഖത്തേക്ക് ഉറ്റുനോക്കി.
“…അതിനർത്ഥം നിങ്ങൾക്ക് കഴിയും എന്നാണ്…”
പറഞ്ഞു തീർന്നതും പ്രധാനമന്ത്രിയുടെ വാഹനം മുമ്പോട്ട് നീങ്ങി.
“മൈ ഗോഡ്!”
തന്റെ ദേഹം തരിച്ചുയരുന്നത് ഗൗതം ഭാസ്‌ക്കർ അറിഞ്ഞു.
“ഡോൺ!”
അദ്ദേഹം മുഷ്ടിയുയർത്തി.
“നിന്നെ പിടിക്കാൻ അസാധ്യമാണ് എന്ന് സിനിമയിൽ ഡയലോഗുണ്ട്…സിനിമകണ്ടിട്ടല്ല റോ ഓപ്പറേഷൻ പ്ലാൻ ചെയ്യുന്നതെന്ന് കാണിച്ചുതരാം, ഞാൻ പന്നീടെ മോനെ!!”
***********************************************
“സാബ്, ഈ ഹലീമ ചൂടുള്ളതാണോ?”