“ഫൈസൽ ഗുർഫാൻ ഖുറേഷി…”
ഗൗതം അഭിമാനത്തോടെ പറഞ്ഞു.
“അയാൾ ഈ ഇൻഫോർമേഷൻ ഇസ്ളാമാബാദിലെ നമ്മുടെ എംബസ്സിയിൽ, ക്രിപ്റ്റോളജി ഡിപ്പാർട്മെൻറ്റിലെ സോഫിയ വിൻസെറ്റിന് കൈമാറി. സോഫിയ നമ്മുടെ ഏജന്റ്റ് അർജുൻ റെഡ്ഢിയ്ക്കും. അർജ്ജുൻ കറാച്ചിയിൽ ആണ്. അർജുൻ ഈ പേപ്പറിൽ ഈ ഇൻഫോർമേഷൻ ആഡ് ആയി നൽകി…ഇന്നലത്തെ പത്രമാണ്. ഇന്നലെ രാത്രി ഷഹാന സാദിഖ് എന്നെ വിളിച്ച് പത്രം നോക്കാനാവശ്യപ്പെട്ടു…”
“ഓക്കേ….പക്ഷെ…”
പ്രധാനമന്ത്രി പരീക്ഷീണിതനായി പറഞ്ഞു.
“നമുക്ക് മറ്റൊരു രാജ്യത്ത് കയറി ..അത് എത്രമേൽ ശത്രുതയുള്ള രാജ്യമാണെകിൽ കൂടിയും ഓപ്പൺ ആയി ഒരു അറ്റാക് സാധ്യമല്ല. നിങ്ങൾക്ക് അറിയാമല്ലോ…അതുകൊണ്ട്…”
ഗൗതം ഭാസ്ക്കരിന്റെ മുഖത്ത് നിന്ന് സകല പ്രതീക്ഷകളും അപ്രത്യക്ഷ്യമായി.
അൽപ്പം കഴിഞ്ഞ് അയാൾ കാറിൽ നിന്നുമിറങ്ങി.
“പക്ഷെ…”
തന്റെ വാഹനത്തിന് നേരെ തിരിഞ്ഞ ഗൗതം പ്രധാനമത്രിയുടെ ശബ്ദം കേട്ട് നിന്നു.