“എന്താ ഈ കോഡിന്റെ അർഥം?”
അദ്ദേഹം ഗൗതമിനേ നോക്കി.
“സാർ ഓരോ വാക്കിന്റെയും ആദ്യാക്ഷരങ്ങൾ…രണ്ടാമത്തെ വാക്കായ ‘in’ ചേർത്ത് വായിച്ചു നോക്കൂ…”
“ഡി ഇൻ…. എസ് എച്ച് ഇ ആർ എ റ്റി ഓ എൻ…..”
അദ്ദേഹം ഗൗതം ഭാസ്‌ക്കറെ നോക്കി.
“…എസ് എച്ച് ഇ ആർ എ റ്റി ഓ എൻ….ഓ! മൈ ഗോഡ്!!! എസ് എച്ച് ഇ ആർ എ റ്റി ഓ എൻ എന്നാൽ ഷെറാട്ടൺ ….ഷെറാട്ടൺ ഹോട്ടൽ കറാച്ചി…!!”
“അതെ സാർ…”
വികാരഭരിതനായി ഗൗതം ഭാസ്‌ക്കർ പറഞ്ഞു.
“ഡി ഇൻ ഷെറാട്ടൺ…ദാവൂദ് ഇബ്രാഹിം ഇൻ ഷെറാട്ടൺ….”
“എന്ന്…? യെസ് അതും ഉണ്ട് ഇതിൽ …24th Francis …എന്നുവെച്ചാൽ ഫെബ്രുവരി ഇരുപത്തിനാലിന്…”
“”ഫെബ്രുവരി ഇരുപത്തിനാലിന് അയാൾ അവിടെ വരാൻ കാരണം?”
“അയാളുടെ മകന്റെ വിവാഹമാണ്…കറാച്ചിയിലെ ഷെറാട്ടൺ ഇന്റർനാഷണലിൽ ആണ് റിസപ്‌ഷൻ…”
“ആരാണ് ഈ ഇൻഫോർമേഷൻ പാസ്സ് ചെയ്തത്?”