അപ്പോഴേക്കും പ്രധാനമന്ത്രിയുടെ മുറിയിലേക്ക് ഒരുദ്യോഗസ്ഥൻ കയറിവന്നു.
“സാർ…”
അയാൾ പറഞ്ഞു.
“ഡെലിഗേറ്റ്സ് തയ്യാറായി…”
“ശരി…”
പ്രധാനമത്രി എഴുന്നേറ്റു. പ്രതീക്ഷയറ്റ മുഖത്തോടെ ഗൗതം ഭാസ്‌ക്കർ എല്ലാവരെയും മാറി മാറി നോക്കി. സൊഹൈൽ ഖാൻ വിജയിയെപ്പോലെ അയാളുടെ നേരെ നോക്കി പുഞ്ചിരിച്ചു. ഗൗതം ഭാസ്‌ക്കർ അത് കണ്ടില്ലെന്നു നടിച്ചു.
“ഗൗതം…”
“വാതിൽക്കലോളമെത്തിയ പ്രധാനമന്ത്രി തിരിഞ്ഞു നിന്നു.
“വരൂ…”
മുമ്പിലെ മേശമേൽ വെച്ചിരുന്ന തന്റെ ഫയൽ എടുത്ത് ഗൗതം പ്രധാനമന്ത്രിയുടെ നേരെ നടന്നു. അദ്ദേഹം ഒന്നും സംസാരിക്കാതെ പുറത്ത് കാത്തുനിന്ന കാറിനടുത്തേക്ക് നടന്നു.
ഗൗതം അദ്ദേഹത്തിനടുത്തെത്തി.
“കയറൂ…”