ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 4 [SmiTHA]

Posted by

ചോദ്യം പ്രധാനമന്ത്രിയിൽ നിന്നായിരുന്നു.

“ഫൈസൽ ഗുർഫാൻ ഖുറേഷി….”

“അയാളോ? നോ !”

ഡെപ്യൂട്ടി ഡയറക്റ്റർ സൊഹൈൽ ഖാൻ പട്ടൗഡി പെട്ടെന്ന് എതിർത്തു.

ഡയറക്റ്റർ ഗൗതം ഭാസ്‌ക്കർ അയാളെ ചോദ്യരൂപത്തിൽ നോക്കി.

“ഗുർഫാൻ ഖുറേഷി ഡബിൾ ഏജൻറ്റാണ്. ഇന്ത്യയുടേയും പാക്കിസ്ഥാൻറെയും…”

“ഹൌ ഡേയർ യൂ…!”

ചുറ്റുപാടുകൾ വിസ്മരിച്ച് ഗൗതം ഭാസ്‌ക്കർ കയർത്തു.

“ഗുർഫാൻ ഖുറേഷിയിൽ നിന്ന് ഇൻഫോർമേഷൻ കിട്ടിയില്ലായിരുന്നെകിൽ പതിനാറ് ടെററിസ്റ്റ് അറ്റാക്ക്സ് നമുക്ക് എങ്ങനെയാണ് തടയാൻ കഴിഞ്ഞത്? എത്ര ആയിരങ്ങളുടെ ജീവനാണ്, എത്രയെത്ര സ്ഫോടനങ്ങളാണ് അയാൾ കാരണം ഒഴിവായിക്കിട്ടിയത്? എന്നിട്ടാണ്!”

“അതൊക്കെ ശരി!”

ഡെപ്യൂട്ടി ഡയറക്റ്റർ സൊഹൈൽ ഖാൻ പുച്ഛത്തോടെ പറഞ്ഞു.

“പക്ഷെ നിങ്ങളിപ്പോൾ കഷ്ട്ടപ്പെട്ടുണ്ടാക്കുന്ന ടീമില്ലേ…അവർ പിടിക്കുമെന്ന് നിങ്ങൾ കരുതുന്ന അതേ ദാവൂദ് ഇബ്രാഹിമിനെ പുഷ്പ്പം പോലെ രക്ഷപ്പെടുത്താൻ സഹായിച്ച ആളാണ് ഗുർഫാൻ…അതൊന്ന് ..പിന്നെ രണ്ടാമത് …റോയുടെ ചട്ടങ്ങളെ ലംഘിച്ച് അവിടെ ഒരു പാക്കിസ്ഥാനി പെണ്ണിനെ കെട്ടി പൊറുതി നടത്തുന്നവനാണ് ഈ ഗുർഫാൻ ഖുറേഷി…അതുകൊണ്ട് സാർ…”

സൊഹൈൽ ഖാൻ പ്രധാനമന്ത്രിയെ നോക്കി.

“ഈ ടീം …… ഈ മിഷൻ ….സക്സ്സസ് ആകുമെന്ന് ഞാൻ കരുതുന്നില്ല…”

Leave a Reply

Your email address will not be published. Required fields are marked *