ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 4 [SmiTHA]

Posted by

“നിങ്ങൾ പറയുന്ന കാര്യം വാസ്തവമാണ് എങ്കിൽ, അതായത് ദാവൂദ് ഇബ്രാഹിം കറാച്ചിയിൽ ഉണ്ടെന്ന് നിങ്ങൾ പറഞ്ഞ കാര്യം വാസ്തവമാണ് എങ്കിൽ, നമ്മുടെ രാജ്യം മറ്റൊരു രാജ്യത്ത് നടത്തുന്ന ഏറ്റവും വലിയ ഓപ്പറേഷനാവും ഇത്…അതത്ര എളുപ്പമാണ് എന്ന് നിങ്ങൾ കരുതുന്നുണ്ടോ?”

“സാർ…അത് എളുപ്പമല്ല..തീർച്ചയായും എളുപ്പമല്ല…പക്ഷെ,”

ഗൗതം ഭാസ്‌ക്കർ ഒന്ന് നിർത്തി. ശാന്തതയുടെ പര്യായം പോലെ തന്നെ നോക്കുന്ന പ്രധാനമന്ത്രിയുടെ മുഖത്തേക്ക് നോക്കി.

“പക്ഷെ ഈ ഓപ്പറേഷൻ വിജയകരമാക്കുവാൻ പ്രാപ്തിയുള്ള ടീം നമുക്കുണ്ട് സാർ..സോ ..ട്രസ്റ്റ് മീ സാർ …ഈ ഓപ്പറേഷൻ വിജയിക്കും….”

“ആകട്ടെ…ആരൊക്കെയാണ് ടീം മെമ്പർമാർ…?”

ഗൗതം ഭാസ്‌ക്കർ ചുറ്റുമുള്ളവരെ നോക്കി.

അപ്പോൾ ആ മുറിയിലുള്ളവർ ഏറ്റവും വിശ്വസ്തരാണ് അപ്പോൾ ആ മുറിയിലുള്ളവരെന്ന് അദ്ദേഹം ഉറപ്പ് വരുത്തി.

എല്ലാവരും ആകാംക്ഷയോടെ അയാളെ നോക്കി. നെറ്റിയിൽ പൊടിഞ്ഞു വരുന്ന വിയർപ്പിൽ വിരലമർത്തി ഗൗതം അവരെ നോക്കി.

“സിദ്ധാർഥ് സൂര്യവൻഷി…”

തന്റെ വാക്കുകൾ ശ്രദ്ധിക്കുന്നവരുടെ പ്രതികരണമറിയാൻ അയാൾ വീണ്ടും അവരെ മാറിമാറി നോക്കി.

“അർജ്ജുൻ റെഡ്ഢി…”

പലരും അപ്പോൾ നെറ്റി ചുളിച്ചു.

“ഷഹാന സാദിഖ്…”

“ടീം ലീഡർ?”

Leave a Reply

Your email address will not be published. Required fields are marked *