“പ്രൈം മിനിസ്റ്ററുമായി മീറ്റിങ്ങ് ഉണ്ടോ?”
“ഉണ്ട്…”
“വിഷയം?”
“പൂ പറിക്കാൻ…”
ഗൗതം ഭാസ്‌ക്കർ പുഞ്ചിരിക്കാൻ ശ്രമിച്ചു.
**********************************************
സൗത്ത് ബ്ലോക്ക്, റെയ്സിനാ ഹിൽസ്, ന്യൂ ഡൽഹി.
പ്രധാന മന്ത്രിയുടെ വസതി.
പ്രഭാതം, ഒൻപത് മണി.
റോ മേധാവി ഗൗതം ഭാസ്‌ക്കർ ആകാംക്ഷയോടെ പ്രധാനമന്ത്രിയുടെ മുഖത്തേക്ക് നോക്കി. റോയുടെ ഡെപ്യൂട്ടി ഡയറക്റ്റർ സൊഹൈൽ ഖാൻ പട്ടോഡി, പ്രിൻസിപ്പൽ സെക്രട്ടറി അശോക് വർദ്ധൻ, ഫോറിൻ സെക്രട്ടറി വിശ്വനാഥ് ഗെഹ്‌ലോട്ട് എന്നിവരും അപ്പോൾ സന്നിഹിതരായിരുന്നു.
“കറാച്ചിയിൽ ഇപ്പോൾ നമുക്ക് ആക്റ്റിവ് ഓപ്പറേഷനിൽ ഉള്ളത് പതിനാലു പേരാണ്,”
പ്രധാനമന്ത്രി ഗൗരവപൂർവ്വം ഗൗതം ഭാസ്‌ക്കറിന്റെ കണ്ണുകളിലേക്ക് നോക്കി.