“എന്താ സാർ…”
അദ്ദേഹത്തിന്റെ മുഖം അപ്രസന്നമായിരിക്കുന്നത് കണ്ടിട്ട് അവൾ ചോദിച്ചു.
“ദ ഫോഴ്സ് ഈസ് ഗോയിങ് റ്റു മിസ് യൂ…”
“ങ്‌ഹേ?”
അവൾ അദ്‌ഭുതപ്പട്ടു.
“എന്ന് വെച്ചാൽ?”
“ദ റോ വാണ്ട്സ് യൂ…”
“ഗൗതം ഭാസ്‌ക്കർ സാർ ആണോ വിളിച്ചത്?”
“അതെ”
റോയുടെ ചീഫാണ് ഗൗതം ഭാസ്‌ക്കർ.
ആർമി ക്ലബ്ബിൽ പരീക്ഷീണിതനായിരിക്കുന്ന ഫെർണാണ്ടോ ജെയിംസിന്റെ മുഖത്തേക്ക് ഗൗതം ഭാസ്‌ക്കർ പരുഷമായി നോക്കി.
“ഇങ്ങനെ ഡിസ്‌കറേജ്ഡ് ആകേണ്ട കാര്യമൊന്നുമില്ല,”