“ശരി…അങ്ങനെയാകട്ടെ…”
അദ്ദേഹം ഫോൺ ഓഫ് ചെയ്തത് പോക്കറ്റിൽ വെച്ച് അവരെ നോക്കി.
“ദിലീപ്…”
അദ്ദേഹം സി ഐ ദിലീപ് മഹേശ്വറെ നോക്കി.
“ഒരു കോൺഫിഡൻഷ്യൽ മീറ്റിങ് ഉണ്ട്. ഷഹാനയോട്…”
“ഓക്കേ ..സാർ…”
അയാൾ എഴുന്നേറ്റു. അദ്ദേഹത്തെ സല്യൂട്ട് ചെയ്തതിനു ശേഷം അയാൾ പുറത്തേക്ക് പോയി.
“ആ കതക് അടച്ചേക്കൂ,”
അദ്ദേഹം ഷഹാനയോട് പറഞ്ഞു.
അവൾ അപ്രകാരം ചെയ്തു.