“യൂ മീൻ ദാവൂദ് ഇബ്രാഹിം?”
“ദ സെയിം…”
ഡിജിപി യും ദിലീപ് മഹേശ്വറും പരസ്പ്പരം നോക്കി.
“റോ” യുടെ ഏജന്റ്റ്സ് ദാവൂദിന് നൽകിയിരിക്കുന്ന പേരാണ് മർഡർ…ദാവൂദിന്റെ ഇവിടെയുള്ള കാര്യങ്ങൾക്ക് വിവരം നൽകിയിരുന്നവരിൽ ഒരാളായിരുന്നു കൊല്ലപ്പെട്ട ശ്രീകുമാർ…”
“മൈ ഗോഡ്!!”
അപ്പോൾ ഡി ജി പിയുടെ മൊബൈൽ ശബ്ദിച്ചു.
“ഓ…”
സ്‌ക്രീനിൽ തെളിഞ്ഞു കണ്ട നമ്പർ അദ്ദേഹത്തെ അമ്പരപ്പിച്ചു.
“ഓക്കേ …”
അദ്ദേഹം മറുവശത്തുള്ളയാളോട് സംസാരിക്കുന്നത് അവർ കേട്ടു.