അകത്ത് നിന്ന് ഒരു വൃദ്ധൻ ഇറങ്ങിവന്നു. അയാളോട് അസ്‌ലം എന്തൊക്കെയോ സംസാരിക്കുന്നതും അയാൾക്ക് പണം കൊടുക്കുന്നതും അവൾ കണ്ടു.
പിന്നെ അസ്‌ലം കൈകാണിച്ച് തന്നോട് ഇറങ്ങിവരാൻ പറയുന്നതും അവൾ കണ്ടു.
അവൾ കാറിൽ നിന്നിറങ്ങി. മുഖം ഷാളുകൊണ്ട് മറച്ചു. അസ്‌ലത്തിന്റെ നേരെ അവൾ നടന്നു. കെട്ടിടത്തിന്റെ മുമ്പിലെത്തിയപ്പോൾ വൃദ്ധൻ തന്റെ മാറിലേക്കും പിമ്പിലേക്കും ആർത്തിയോടെ നോക്കുന്നത് അവൾ കണ്ടു.
“വരൂ..”
അവളുടെ വിരലുകളുടെ മൃദുലത കവർന്നുകൊണ്ട് അയാൾ പറഞ്ഞു. പിന്നെ അയാൾ മുമ്പിലെ കതക് തുറന്നു.
“വഴിയരികിലെ എല്ലാ കെട്ടിടങ്ങളും നല്ല പരിചയമാണല്ലോ…”
അകത്ത് കയറിക്കഴിഞ്ഞ് മുഖത്ത് നിന്ന് ഷാൾ മാറ്റിക്കൊണ്ട്, ചിരിച്ചുകൊണ്ട്, അവൾ പറഞ്ഞു.
“അതിനർത്ഥം ഒരുപാട് സുന്ദരികളെ ഇവിടെ കറക്കികൊണ്ട് വന്നിട്ടുണ്ട് അല്ലെ?”
“അവരാരും സാഹിബയെപ്പോലെ സുന്ദരിയല്ല…”