അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
“വളരെ സുന്ദരമാണ് അത് കാണാൻ…സാഹിബ വളരെ സുന്ദരിയായതിനാലാവാം…”
പറഞ്ഞ് കഴിഞ്ഞാണ് അൽപ്പം കൂടിപ്പോയോ എന്നയാൾ സംശയിച്ചത്. അയാൾ അവളെ ഒന്ന് പാളി നോക്കി.
അയാൾ വിസ്മിതനായി.
അത്ര മനോഹരമായ നാണം അയാൾ മുമ്പ് ഒരു പെണ്ണിലും കണ്ടിട്ടുണ്ടായിരുന്നില്ല.
സ്വപ്നം പൂക്കുന്ന കണ്ണുകൾ.
കാമുകന്റെ നിനവുകളെയും അവൻ കാണുന്ന സ്വപ്നങ്ങളെയും തിരിച്ചറിയുന്ന കണ്ണുകൾ.
ഒരു ഈറൻ കാറ്റ് തന്നെ തഴുകുന്നത് അയാൾ അറിഞ്ഞു.
കണ്ണിമയ്ക്കാതെ അയാൾ അവളെ തന്നെ നോക്കിയിരുന്നു.
“അത്ര സുന്ദരിയാണോ ഞാൻ?”
ശബ്ദം താഴ്ത്തി, മന്ത്രിക്കുന്നത് പോലെ അയാളുടെ കാന്തികത നിറഞ്ഞ കണ്ണുകളിലേക്ക് നോക്കി അവൾ ചോദിച്ചു.
ആരോ തന്റെ കാതുകളിൽ മന്ത്രിക്കുന്നു: