“ലാഹോറി ബീഫ് കറാഹി, ഗോബി ആലു, സീഖ് കെബാബ് … മക്കാ കി റോട്ടി…?”
അയാൾ ചോദ്യരൂപത്തിൽ അവളെ നോക്കി.
“ഗ്രേറ്റ്!”
അവൾ വിസ്മയത്തോടെ പറഞ്ഞു.
“എന്റെയും ഫേവറിറ്റാണ് ഇപ്പറഞ്ഞതൊക്കെ…”
കഴിക്കുമ്പോൾ പലതവണ അവരുടെ കണ്ണുകൾ കൂട്ടിമുട്ടി. ചിലനേരങ്ങളിൽ പരിസരം മറന്ന് അവർ പരസ്പ്പരം നോക്കി നിൽക്കുകപോലും ചെയ്തു.
“എന്താ?”
ഒരു വേള അവൾ ചോദിച്ചു.
“സാഹിബ…കഴിക്കുന്നത് കാണാൻ നല്ല ഭംഗി…”
മനോഹരമായ ഒരു നാണം അവളിൽ വിടർന്നു.
“എല്ലാവരും കഴിക്കുന്നത് പോലെയല്ലേ ഞാൻ കഴിക്കുന്നുള്ളൂ?”
“അല്ലെന്നാണ് എനിക്ക് തോന്നുന്നത്…”