“നിങ്ങക്ക് ടോക്കിയോവിലോ സ്‌പെയിനിലോ ട്യുണീഷ്യയിലോ ആരെങ്കിലും ഉണ്ടോ? ബന്ധുക്കൾ അടുത്ത സുഹൃത്തക്കൾ?”
“ഈ സ്ഥലം ഒന്നും ഞാൻ കേട്ടിട്ടുപോലുമില്ല…പിന്നെ ബാന്ഗ്ലൂർ എന്റെ ഒരു അമ്മാച്ചൻ ഉണ്ട്…”
“ബാന്ഗ്ലൂർ! യെസ് ..ബാന്ഗ്ലൂർ…”
ജേതാവിനെപ്പോലെ അയാൾ മുകളിലേക്ക് മുഷ്ടി ചുരുട്ടി.
” രണ്ട് വര്ഷം മുമ്പ് അയാള് വീട്ടിൽ വന്നില്ലേ?”
“ആ വന്നു ! അത് ഡോക്റ്റർക്ക് എങ്ങനെയറിയാം?”
“എങ്ങനെയറിയെന്നോ? എനിക്ക് ചാത്തൻ സേവയുണ്ട്. അതുകൊണ്ട് അറിയാം. നിങ്ങൾ ചോദിച്ചതിന് ഉത്തരം പറയൂ…”
“പറയാം, വന്നിരുന്നു…”
“അമ്മാച്ചൻ തനിച്ചോ അതോ കൂട്ടത്തിൽ..?”
അമ്മാച്ചനും ആന്റ്റിയും…”
“ആന്റി? എന്നുവെച്ചാൽ അമ്മാച്ചന്റെ വൈഫ്?”
“അതേ…”
“അവരുടെ ദേഹത്ത് എവിടെയെങ്കിലും നക്ഷത്ര ചിഹ്നം..അല്ലെങ്കിൽ പകുതി വെട്ടിയ നീളമുള്ള ഇലയുടെ ചിഹ്നം? അല്ലെങ്കിൽ “വി” എന്ന ഇന്ഗ്ലീഷ് അക്ഷരം ..ഇനി അതുമല്ലെങ്കിൽ അറുനൂറ്റി അറുപത്തിയാറു എന്ന സംഖ്യ?”
“ആഹ് ..ഉണ്ടാരുന്നു …അമ്മാച്ചന്റെ കയ്യേൽ നക്ഷത്രം പച്ച കുത്തിയത് ഞാൻ കണ്ടു…ആന്റ്റിടെ വയറിൽ പൊക്കിളിന്റെ അടുത്ത് നീളത്തിൽ പകുതി വെട്ടിയ ഒരു ചുവന്ന ഇലയും…”
“അവരന്ന് പലഹാരം വല്ലതും കൊണ്ടുവന്നിരുന്നോ?”
“അവര് എപ്പം വന്നാലും പലഹാരം കൊണ്ടരും…”
“രണ്ട് കൊല്ലം മുമ്പ് അവസാനമായി വന്നപ്പം കൊണ്ടുവന്നിരുന്നോ?”
“ആം ..കൊണ്ടുവന്നിരുന്നു…”