“അത് നന്നായി”
ഡോക്റ്റർ പറഞ്ഞു.
“ഇവനെ നമുക്ക് കുട്ടപ്പനാക്കി എടുക്കാന്നേ! അതിനല്ലേ ഞാനുള്ളത്! ശ്ശെടാ!”
അയാൾ അവരെ ആകെയൊന്നുനോക്കി.
“പ്രശ്നം മനസ്സിലായി…”
ഡോക്റ്റർ അശോക് പറഞ്ഞു.
“രോഗി കുട്ടിയാണ് എങ്കിൽ ഇമ്മാതിരി അസുഖത്തിനൊക്കെ ഡോക്റ്റർക്ക് കാർന്നോമ്മാരുടെ ബാക്ഗ്രൗണ്ട് അറിയണം. ബാക്ഗ്രൗണ്ട് എന്ന് പറഞ്ഞാ എന്നതാന്ന് അറിയാവോ?”
“പശ്ചാത്തലം!”
ഇഷ്ട്ടപ്പെടാത്ത രീതിയിൽ റോസിലി പറഞ്ഞു.
“ഓഹോ!”
അതിഭയങ്കരമായ അദ്‌ഭുതപ്പെട്ട് ഡോക്റ്റർ അശോക് റോസിലിയെ നോക്കി.
“ടീച്ചറാ?”
“അല്ല,”
“അല്ലെ? പിന്നെ എന്നതാ പണി?”
“ചാണകം വാരൽ. പശൂന് പുല്ല് ചെത്ത്. പാത്രം കഴുക്ക്. തുണിയലക്ക്…എന്നാ?”
“അല്ല ബാക്ക് ഗ്രൗണ്ടിന്റെ അർഥം ഒക്കെ സൂപ്പറായി പറയുന്ന കേട്ടപ്പം….”
“അതാർക്കാ അറീത്തില്ലാത്തെ? വണ്ടിച്ചക്രോം ഓടിച്ചു നടക്കുന്ന കുഞ്ഞ്പ്പിള്ളേർക്ക് പോലും അറിയാം, അതൊക്കെ!”
“ശരി! അത് പോട്ടെ!”
ഡോക്റ്റർ ഗൗരവാന്വിതനായി.
“നിങ്ങടെ ബാക്ഗ്രൗണ്ട് അറിയണം. ആദ്യം നിങ്ങടെ ഏജ്…പ്രായം?”
“മുപ്പത്തിയെട്ട്!”
“അപ്പോ ഷൈജൂനെ ഗർഭിണിയായിരിക്കുമ്പം നിങ്ങള് വളരെ ചെറുപ്പത്തിവാരിക്കണല്ലോ!”
“എനിക്ക് പത്തൊൻപത് വയസ്സുള്ളപ്പഴാ ഞാൻ കെർപ്പിണി ആകുന്നെ!”
“നിങ്ങക്ക് എപ്പം മൊതലാ മൊല ഒണ്ടാകാൻ തൊടങ്ങിയെ?”