“ഞങ്ങള്‍ പരിചയപ്പെട്ടിരുന്നു മാഡം…”
ദീപ്തി പുഞ്ചിരിയോടെ പറഞ്ഞു.
“ഒരാള്‍ കൂടി നമ്മുടെ ടീമില്‍ ചേരും…”
സമീറ എല്ലാവരെയും നോക്കി.
“ആരാ മാഡം അത്?”
“ഡി വൈ എസ് പി ശേഖര്‍ അനിരുദ്ധന്‍ ചോദിച്ചു.
“വണ്‍ മിസ്റ്റര്‍ ഫിലിപ്പ് വര്‍ഗ്ഗീസ്, സി ഐ ആണ്…എനിക്കറിയാം ആളെ…കോളേജില്‍ എന്‍റെ ക്ലാസ് മേറ്റ് ആയിരുന്നു…ആക്ചുവലി ഇതൊരു സ്പെഷ്യല്‍ റെക്കമെന്‍ടേഷന്‍ വന്നിട്ടുണ്ട് എനിക്ക് അയാളെ ടീമില്‍ എടുക്കാന്‍…അതുകൊണ്ട്….”
സംഘാംഗങ്ങളില്‍ ചിലരുടെ മുഖം മങ്ങുന്നത് സമീറ കണ്ടു.
“റെക്കമെന്‍ടേഷന്‍ എന്ന് പറഞ്ഞത്കൊണ്ട് ആള്‍ ക്വാളിഫൈഡ് അല്ല എന്ന് ഒരിക്കലും കരുതരുത്…”
സമീറ ഗൌരവത്തില്‍ തുടര്‍ന്നു.
“വളറെ സെന്‍സേഷണല്‍ ആയ പല കേസുകളും ഫിലിപ്പ് വളരെ സമര്‍ത്ഥമായി തെളിയിച്ചിട്ടുണ്ട്…ഭാര്യയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ ആലപ്പുഴയിലെ ആ കേസ് അടക്കം…”
സമീറ മുമ്പിലിരിക്കുന്നവരുടെ മുഖങ്ങളിലേക്ക് നോക്കി.
“അയാള്‍ ഇപ്പോള്‍ ഡല്‍ഹിയിലാണ്..നാളെ ടീമിനൊപ്പം ചേരും…”
അവള്‍ പറഞ്ഞു.
“കിട്ടിയ ക്ലൂസ് അനുസരിച്ച് മൂന്ന്‍ കൊലപാതകങ്ങള്‍ കൂടി കില്ലര്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്…. ഫോറെന്‍സിക് പരിശോധനയില്‍ നിന്ന് നമുക്ക് ഇതുവരെ കിട്ടിയ തെളിവുകള്‍ അനുസരിച്ച് കില്ലര്‍ അത്ര പ്രായമുള്ളയാളല്ല, നിലത്ത് പതിഞ്ഞ കാല്‍പ്പാടുകള്‍ തമ്മിലുള്ള അകലവും കാല്‍പ്പാടുകള്‍ നിലത്ത് വീഴ്ത്തിയ പാടുകളുടെ ആഴവുമൊക്കെ ഫോറെന്‍സിക്ക് അനാലിസിസ് ചെയ്തപ്പോള്‍ ആണ്…..”
അത് പറഞ്ഞ് സമീറ മുമ്പിലിരിക്കുന്ന തന്‍റെ ടീമംഗങ്ങളെ നോക്കി. അവര്‍ മുഴുവന്‍ ശ്രദ്ധയും തന്‍റെ വാക്കുകളില്‍ നല്‍കുന്നത് അവള്‍ കണ്ടു.