ലിസ്സി ചിരിച്ചു.
“ആരാടാ അവള്‍?”
“ഒന്ന് ചുമ്മാ ഇരി മമ്മി!”
അവന്‍ ഉച്ചത്തില്‍ പറഞ്ഞു.
“എനിക്ക് ആകെ ഒരു ഗേള്‍ ഫ്രണ്ടേ ഒള്ളൂ അതിനെപ്പോലും ഒന്ന് ശരിക്ക് മെയിന്‍റ്റയിന്‍ ചെയ്യാന്‍ പറ്റുന്നില്ല!”
“ഒരു ഗേള്‍ ഫ്രണ്ട് ഉനെന്നു സമ്മതിച്ചല്ലോ! അത് ആരാന്നാ ഞാന്‍ ചോദിച്ചേ!”
“ലിസ്സി കുരുവിള!”
അവന്‍ ഉച്ചത്തില്‍ ചിരിച്ചു. ആദ്യം ലിസ്സി ഒന്നും മനസ്സിലാകാത്തത് പോലെ അവനെ നോക്കി. കാര്യം മനസ്സിലായപ്പോള്‍ അവള്‍ പൊട്ടിച്ചിരിച്ചു.
“എടാ നീ മേടിക്കും കേട്ടോ!”
അവള്‍ അവന്‍റെ നേരെ കൈ ഉയര്‍ത്തി.
“മമ്മിയെ ആരേലും ഗേള്‍ഫ്രണ്ട് ആക്കുവോടാ?”
“മമ്മിക്ക് വേണേല്‍ മതി!”
തന്നെ അടിക്കാന്‍ തുടങ്ങിയ ലിസ്സിയുടെ കയ്യില്‍ പിടിച്ച് അവന്‍ പറഞ്ഞു.
“ഒന്ന് പഞ്ചാരയടിക്കാന്‍ പോലും ആരുമില്ലാതെ ലോകത്തുള്ള മൊത്തം സൌന്ദര്യോം വാരിവലിച്ച് നടക്കുന്ന പുന്നാര മമ്മിയെക്കാണുമ്പം മനസ്സലിവ് തോന്നി ഒരു ഓഫര്‍ വെച്ചു എന്നേയുള്ളൂ! അതിനു ഒരു വെലേം കൊടുക്കാതെ ഇങ്ങനെ നിഷ്ക്കരുണം തള്ളികളയുവാണേല്‍ ഞാന്‍ ഒന്നും പറയുന്നില്ല!”
“ഇവന്‍റെ കാര്യം!”
ചിരിച്ചുകൊണ്ട് ലിസ്സി പറഞ്ഞു.
“നീയിതെന്നതോക്കെയാ ജെയിംസേ ഈ പറയുന്നേ!”
ഒരു നിമിഷം അവര്‍ എന്തോ ആലോചിച്ചു.
“നിക്ക് നിക്ക്!”
അവര്‍ പെട്ടെന്ന് പറഞ്ഞു.
“നിന്‍റെ ഗേള്‍ ഫ്രണ്ടിന്റെ കാര്യം പറയാന്‍ തുടങ്ങിയ മോമെന്റിലാ നീ എന്നെ പഞ്ചാരയടിക്കാന്‍ തുടങ്ങിയെ! എന്ന് വെച്ചാല്‍ നീയാ വിഷയം സൂപ്പറായി ഒഴിവാക്കി! ഭയങ്കരാ! ബുദ്ധിമാനെ! നേര് പറയെടാ! ആരെ കാണാനാടാ ഇപ്പം നമ്മള് മാനാഞ്ചിറേല്‍ പോകുന്നെ?”
“മമ്മിയ്ക്ക് രണ്ട് ബോയ്‌ഫ്രണ്ട്സിനെ കാണിക്കാന്‍!”
അവന്‍ വീണ്ടും ചിരിച്ചു.
“ജെയിംസേ! നീ താമാശ നിര്‍ത്ത്! രണ്ട് ബോയ് ഫ്രണ്ട്സ്! അതിന് ഞാനെന്നാ പാഞ്ചാലിയാണോ?”
“പാഞ്ചാലിയല്ല!”
ചിരി നിര്‍ത്താതെ അവന്‍ പറഞ്ഞു.
“പാഞ്ചാലിയെപ്പോലെ ആവുക എന്നത് അതിമോഹമാണ് സുന്ദരി! പാഞ്ചാലിയ്ക്ക് ബോയ് ഫ്രണ്ട്സ് അഞ്ചാരുന്നു! അഞ്ച്! എനിക്ക് അത്രേം ബോയ് ഫ്രണ്ട്സിനെ സംഘടിപ്പിക്കാന്‍ ഉള്ള ശേഷി ഒന്നുമില്ല! ഹഹഹ!”
ലിസ്സി തലയില്‍ കൈ വെച്ചു.
“നിന്നോട് വര്‍ത്താനം പറയുന്ന എന്നെ പറഞ്ഞാ മതിയല്ലോ!”
അവര്‍ അസന്തുഷ്ട്ടിയോടെ മുഖം കോട്ടി.
“പിണങ്ങല്ലേ മമ്മിപ്പെണ്ണേ!”