“ഷീയീസെ സൂപ്പര്‍ കോപ്പ്!”
ലിസ്സി അഭിനന്ദിച്ച് പറഞ്ഞു.
“എത്ര സ്റ്റോറികളാ അവരെപ്പറ്റി…!”
“അതേ…”
അവന്‍ പുഞ്ചിരിച്ചു. പിന്നെ ആവേശത്തോടെ പറഞ്ഞു.
“നല്ല ഒരു ഓഫീസറുടെ എക്കാലത്തെയും ആഗ്രഹമാണ് അവരെപ്പോലെയുള്ള ഒരു ക്യാപ്പ്റ്റന്‍റെ കീഴില്‍ ജോലി ചെയ്യുക എന്ന്…അല്ലെങ്കില്‍ അവര്‍ ലീഡ് ചെയ്യുന്ന ഒരു ടീമിന്‍റെ ഭാഗമാവുക എന്നത്! എന്‍റെയും ആഗ്രഹമായിരുന്നു! ഇന്നത് സാധിച്ചു….താങ്ക് ഗോഡ്!”
കാര്‍ ഡി സി പിയുടെ ഓഫീസിന് മുമ്പിലെത്തി.
“മമ്മി…”
കാര്‍ നിര്‍ത്തി, അവന്‍ അവരെ നോക്കി.
“എന്താ മോനെ…”
“പ്രാര്‍ഥിക്കണം…അനുഗ്രഹിക്കണം…”
ലിസ്സി അവന്‍റെ നേരെ നീങ്ങി, മുഖമുയര്‍ത്തി, അവന്‍റെ നെറ്റിയില്‍ ചുണ്ടുകള്‍ അമര്‍ത്തി.
“മമ്മിയുടെ പ്രാര്‍ത്ഥനയുണ്ട്…ഈശോ കൂടെയുണ്ട്….”
അവര്‍ പറഞ്ഞു.
പിന്നെ അവന്‍ പുറത്തേക്കിറങ്ങി.
“പിന്നെ ഒരു കാര്യം…”
ഡ്രൈവിംഗ് സീറ്റിലേക്ക് നീങ്ങി മകന്‍റെ നേരെ നോക്കി അവര്‍ പറഞ്ഞു.
“നിന്‍റെ മാഡത്തിന്‍റെ ഫോട്ടോ ഞാന്‍ കണ്ടിട്ടുണ്ട്…”
ലിസ്സിയുടെ മുഖത്ത് കുസൃതി നിറഞ്ഞ പുഞ്ചിരി വിടര്‍ന്നു.
“ടിവിയിലും കണ്ടിട്ടുണ്ട് അവരെ ഞാന്‍! നല്ല ഒന്നാന്തരം ഹോട്ട് ചിക്ക് ആണ് അവര്‍! കേസന്വേഷണം എന്നൊക്കെ പറഞ്ഞ് ചുമ്മാ അവരുടെ വായ് നോക്കി ഇരുന്നെക്കരുത് കേട്ടോ!”
“പ്രാര്‍ഥിക്കുമ്പം അതും കൂടി ഒന്ന് പറഞ്ഞേരെ! എനിക്കതിനുള്ള ശക്തി തരാന്‍!”
ജെയിംസ് ചിരിച്ചു. പിന്നെ അവന്‍ ഓഫീസിന് നേരെ നടന്നു. [തുടരും]