രാത്രി സംഗീതം 2 [സ്മിത]

Posted by

“മമ്മി അത് …റ്റു വീക്സ് മുമ്പ് വെസ്റ്റ് ഹില്‍സില്‍ ഒരു ആണ്‍കുട്ടിയുടെ ബോഡി കിട്ടിയ ന്യൂസ് ഓര്‍ക്കുന്നില്ലേ?”

“ഓര്‍മ്മയുണ്ട്”

ലിസ്സി പെട്ടെന്ന് പറഞ്ഞു.

“ഒരു റിട്ടയേഡ് പ്രോഫസ്സറുടെ മകന്‍…ബോഡിയുടെ അടുത്ത് അഞ്ച് എന്നെഴുതിയ ഒരു കടലാസ് കിട്ടിയിരുന്നല്ലോ. ആ കേസല്ലേ?”

“അതേ…ലോക്കല്‍ പോലീസിന് ഒരു തുമ്പും കണ്ടെത്താന്‍ കഴിഞ്ഞില്ല….ഇന്നലെ നൈറ്റില്‍ പന്ത്രണ്ടു മണിക്കാ ഇവിടെ മാനാഞ്ചിറ സ്ക്വയറില്‍ നമ്മള് കണ്ട ആ സ്പ്പോട്ടില്‍ മറ്റൊരു കുട്ടിയുടെ ബോഡി കണ്ടത്. വെസ്റ്റ് ഹില്ലില്‍ നടന്ന മര്‍ഡറും മാനാഞ്ചിറലേ മര്‍ഡറും തമ്മില്‍ കൊറേ സിമിലിയാരിറ്റീസ് ഉണ്ട് മമ്മി…സെയിം ഏജ്…മാത്രമല്ല…” അവന്‍ ഒന്ന് നിര്‍ത്തി. ലിസ്സി ആകാംക്ഷയോടെ അവന്‍റെ വാക്കുകള്‍ക്ക് കാതോര്‍ത്തു.

“ഇന്നലെ കണ്ട ബോഡിയുടെ സമീപം നാല് എന്ന് എഴുതിയ ഒരു കാര്‍ഡ്ബോര്‍ഡ് പീസ്‌ കിട്ടി…”

“എന്നുവെച്ചാല്‍?”

“എന്നുവെച്ചാല്‍ മൊത്തം അഞ്ചു കൊലകള്‍ നടക്കും….”

ജെയിംസ് പറഞ്ഞു. ലിസ്സിയുടെ നെറ്റിയില്‍ പരിഭ്രമത്തിന്റെ ചുളിവുകള്‍ വീണു.

“ലോക്കല്‍ പോലീസ് ഫെയില്‍ ആയത് കൊണ്ട് ഒരു സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം ഉണ്ടാക്കിയിട്ടുണ്ട്. സമീറ മാഡം ആണ് ടീം ഹെഡ്….”

“മോനും അതില്‍?”

ലിസ്സി ചോദിച്ചു.

“ഇല്ലായിരുന്നു…”

ജെയിംസ് പറഞ്ഞു.

“കമ്മീഷണര്‍ കോണ്‍സ്റ്റിറ്റ്യൂട്ട് ചെയ്ത ടീമില്‍ ഞാന്‍ ഇല്ലാരുന്നു. ലിസ്റ്റില്‍ ഉണ്ടായിരുന്ന ഒരു സര്‍ക്കിള്‍ രമേശന്‍ നമ്പ്യാരെ മാഡം നീക്കി. അതിനു പകരം മാഡം എന്നെ ഇന്‍ക്ലൂഡ് ചെയ്തു….”

ലിസ്സി ശ്രദ്ധിച്ചുകേട്ടു.

“മമ്മി വെസ്റ്റ്ഹില്‍സില്‍ നടന്ന ആദ്യത്തെ മര്‍ഡര്‍….”

ജെയിംസ് തുടര്‍ന്നു.

“ആ ബോഡിയ്ക്ക് ചുറ്റും കുങ്കുമം കൊണ്ട് ഒരു സര്‍ക്കിള്‍ ഉണ്ടായിരുന്നു. ചെമ്പരത്തിപ്പൂക്കളും….” അവന്‍റെ വാക്കുകള്‍ കേട്ട് ലിസ്സിയുടെ പരിഭ്രമമേറി.

“നമ്മള് മാനാഞ്ചിറയിലെ ആ സ്പ്പോട്ടിലും കണ്ടല്ലോ മോനെ കുങ്കുമപ്പൊടികൊണ്ട് സര്‍ക്കിള്‍ വരച്ചേക്കുന്നതും പിന്നെ ചെമ്പരത്തിപ്പൂക്കളും…”

പോലീസ് സെല്ലുലോയ്ഡ്‌ കൊണ്ട് റീസ്ട്രിക്ക്റ്റഡ് ചെയ്ത ഏരിയയില്‍ കണ്ട കാര്യങ്ങള്‍ ഓര്‍മ്മിച്ച് ലിസ്സി പറഞ്ഞു.

“അതേ…”

ജെയിംസ് അമ്മയുടെ വാക്കുകള്‍ ശരിവെച്ചു.

“ഇനിയും മൂന്നു കുഞ്ഞുങ്ങള്‍ കൂടി അയാളുടെ ലിസ്റ്റില്‍ ഉണ്ട്….അവരില്‍ അടുത്ത ആളിലേക്ക് അവനെത്തുന്നതിനു മുമ്പ് അവനെ പൂട്ടിയിരിക്കണം എന്നാണ് മാഡത്തിന്‍റെ പ്ലാന്‍…”

Leave a Reply

Your email address will not be published. Required fields are marked *