“ആരാ അവിടെ രാജീ,”
അകത്തുനിന്ന്‍ ഒരു പുരുഷ ശബ്ദം കേട്ടു.
“അത്..”
അവള്‍ ഒന്ന്‍ സംശയിച്ച് അയാളെ നോക്കി.
“എന്തോ ബില്ലിന്‍റെ കാര്യവാ ബാബുവേട്ടാ..”
അകത്തേക്ക് നോക്കി അവള്‍ പറഞ്ഞു.
അകത്തു നിന്ന്‍ ചന്ദന നിറമുള്ള ഷര്‍ട്ട്, കസവ് മുണ്ട്, നെറ്റിയില്‍ ചന്ദനക്കുറി എന്നീ വേഷഭൂഷാദികളോടെ ഒരു ചെറുപ്പക്കാരന്‍ ഇറങ്ങിവന്നു. ഇടത്തരം ഉയരം. സുമുഖന്‍. പ്രകാശമുള്ള കണ്ണുകള്‍. ചലനങ്ങളില്‍ ഉന്മേഷവും ചുറുചുറുക്കും.
“എടാ ബാബൂ നിന്‍റെ കല്യാണവാരുന്നോടാ?”
പുറത്തു നിന്ന ചെറുപ്പകാരന്‍ അത്യുത്സാഹത്തോടെ ചോദിക്കുന്നത് രാജി കേട്ടു. അത് അവളില്‍ നേരിയ ഭയമുണര്‍ത്തി. ഇയാള്‍ ബാബുവേട്ടന്‍റെ കൂട്ടുകാരനാണോ? ഭഗവതീ! ഇനി…?
“ഈ നാടു മൊത്തം അറിഞ്ഞിട്ട് നീ അറിഞ്ഞില്ലാരുന്നോ മഹേഷേ? ഞാന്‍ നിന്‍റെ വീട്ടില്‍ വിളിക്കാന്‍ വന്നപ്പം നീ സേലത്തോ കോയമ്പത്തൂരോ എങ്ങാണ്ടും ആണെന്ന്‍ നിന്‍റെ ചേച്ചി പറഞ്ഞു,”
പുറത്തുനിന്ന ചെരുപ്പകാരന്‍റെ മുഖവും അതീവസന്തോഷത്താല്‍ പ്രകാശിച്ചു.
“എന്നാ ചെയ്യാനാടാ ബാബുവേ, ഞാന്‍ ദാ ഒരാഴ്ചയായി പളനീല്‍ ആരുന്നു. ഇന്ന്‍ എത്തീതേ ഒള്ലെടാ. കൃത്യം പറഞ്ഞാല്‍ ഒരു മണിക്കൂര്‍ മുമ്പ്”
“നീ കേറി ഇരിക്ക് ഞാന്‍ ഇപ്പം വരാം,”
ബാബു പറഞ്ഞു.
“ഇന്നേതായാലും വേണ്ട ബാബുവേ. ഇന്ന്‍ വിശേഷ ദിവസവല്ലേ? ഞാന്‍ പിന്നെ ഒരു ദിവസം വരാടാ. നീ രണ്ടു മൂന്ന്‍ ദിവസം കഴിഞ്ഞ് അങ്ങോട്ട് എറങ്ങ്,”
ബാബു വളരെ നിര്‍ബന്ധിച്ചെങ്കിലും മഹേഷ് നിന്നില്ല.
“ആരാ ബാബുവേട്ടാ അയാള്?”
രാജി ചോദിച്ചു. ചോദിച്ചു കഴിഞ്ഞപ്പോള്‍, ഒരു സംശയം അവളുടെ മനസ്സിലേക്ക് വന്നു. ചോദ്യത്തില്‍ ഉത്സാഹം ഉണ്ടായിരുന്നോ? ഉണ്ടായിരുന്നെങ്കില്‍ അത് ബാബു തിരിച്ചറിഞ്ഞു കാണുമോ?
“എന്‍റെ രാജി അവനാ മഹേഷ്. എന്‍റെ ചങ്ക് ദോസ്താ. കള്ളും കഞ്ചാവും ഒക്കെയാരുന്നു രണ്ടു കൊല്ലം മുമ്പ് വരെ. ശരിക്കും ട്രാജഡിയാ അവന്‍റെ ലൈഫ്. ഒരിക്കല്‍ കണ്ണൂര്‍ കോട്ടയില്‍ അവനും അവന്‍റെ പെണ്ണും ചുറ്റാന്‍ പോയി,”
“അപ്പം പെണ്ണ്‍ കെട്ടീതാണോ?”
“അല്ല,”
ബാബു ചിരിച്ചു.
“അവന് ഒരു ഗേള്‍ ഫ്രണ്ട് ഉണ്ടാരുന്നു. സോഫിയ. ക്രിസ്ത്യാനിയാ. അവിടെ കൊറേ പെഴച്ചവന്മാര് വന്ന്‍ അവനെ അടിച്ച് താഴെയിട്ട് ബോധം കെടുത്തീട്ടു അതിനെ റേപ് ചെയ്തു. അത് ചത്തുപോയി. അതില്‍പ്പിന്നെ അവന് അല്‍പ്പം മാനസികമായി പ്രോബ്ലം ഉണ്ടായി…”
രാജി ഭയത്തോടെയാണ് കേട്ടത്.
“സമനെല തെറ്റി എന്ന്‍ പറയുന്നതാ ശരി,”
ബാബു തുടര്‍ന്നു.
“ഇടയ്ക്ക് പറയും ഞാന്‍ അവമ്മാരുടെ ആരെയേലും റേപ് ചെയ്യും. അവമ്മാരുടെ കുടുംബത്തിലെ ആരെയേലും. പക്ഷെ നല്ല സുന്ദരിമാര് വേണം വേറെ ആരേലും ചെയ്യില്ല…”