വിടർന്ന കാന്തശക്തിയുള്ള ചാരക്കണ്ണുകൾ. ഭംഗിയുള്ള നീണ്ട മൂക്ക്, നേർത്ത മേൽചുണ്ട്. അൽപ്പം കട്ടിയുള്ള അധരം. പുരുഷഭംഗിയുടെ ഏറ്റവും വശ്യമാതൃകപോലെയുള്ള ദേഹം നീല നിറത്തിലുള്ള സ്ളാക്കിലും ജീൻസിലും മറച്ച് അയാൾ അങ്ങോട്ട് ഞങ്ങളുടെയടുത്തേക്ക് വന്നു. സമീപത്തുള്ള പെൺകുട്ടികൾ കണ്ണുകൾ പറിക്കാതെയാണ് അയാളെ നോക്കിയത്.
“ഏർ ദ്യൂ ഇൻദ്യേനെയ്റേ?”
അയാൾ ചോദിച്ചു. ആ ഭാഷയോ അതിന്റെ അർത്ഥമോ എനിക്ക് മനസിലായില്ല.
“ജാ. ഹ്വോർ ദാൻ ഇന്ദ്സെർ ദ്യൂ?
രാധിക അയാളോട് ചോദിച്ചു.
“എന്താ മോളു ഇയാള് ചോദിക്കുന്നെ?”
ഞാൻ അപ്പോൾ രാധികയോട് ചോദിച്ചു.
“നമ്മൾ ഇൻഡ്യാക്കാരാണോ എന്നാണ് ചേട്ടാ ഇയാൾ ചോദിക്കുന്നെ”
“ഓഹോ! ഏത് ഭാഷയിലാ?”
“ഡാനിഷ്”
“ആണോ? അപ്പം ഇയാള് ഡെന്മാർക്കീന്നാണോ?”
“ആയിരിക്കാം…”
“നീയെന്താ പറഞ്ഞെ?”
“അതെ. എങ്ങനെ മനസ്സിലായി എന്ന്”
പിന്നെയും അയാൾ എന്തൊക്കെയോ രാധികയോട് സംസാരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. രണ്ടുമൂന്ന് മിനിറ്റുകൾക്കുള്ളിൽ രാധികയുടെ സ്വരവും സംസാര രീതിയും മാറുന്നതും. പിന്നെ അയാൾ പോയി.
“എന്ത് പറ്റി?”
അവളുടെ മുഖം ചുവന്നിരിക്കുന്നത് കണ്ടിട്ട് ഞാൻ ചോദിച്ചു.
“അത് ചേട്ടാ…”
“പറ എന്തായാലും…”
ബിർച്ച് മരങ്ങൾക്ക് മേൽ കൊച്ചു സ്വാലോ പക്ഷികൾ വന്നിരുന്നു.
“അയാള് കൊറേ നേരം ഞാൻ സുന്ദരിയാ എന്നൊക്കെ കലപിലാന്ന് പറഞ്ഞു…”
അഭിമാനം കൊണ്ട് എന്റെ കണ്ണുകൾ വിടർന്നു.
“പിന്നെ വൈകുന്നേരം റ്യു ദേ റോസിയേഴ്‌സിലെ നൈറ്റ് ക്ലബ്ബിൽ കാണാമോ എന്ന് ചോദിച്ചു…”
പാരീസിലെ ഏറ്റവും മനോഹരമായ തെരുവുകളിലൊന്നാണ് റ്യു ദേ റോസിയേഴ്‌സ്.
“വൗ!! എന്നിട്ടോ?”
“വൗ എന്നോ!!”
രാധിക ദേഷ്യത്തോടെ എന്നെ നോക്കി.
“അയാളുടെ കൂടെ ആടാനും നൈറ്റ് ബെഡ് റൂം ഷേർ ചെയാനും ഒക്കെ …അതൊക്കെ കേട്ടിട്ട് വൗ എന്നാണോ പറയുന്നേ?”
“രാധികേ അതല്ല,”
ഞാൻ വിശദീകരിക്കാൻ ശ്രമിച്ചു.
“അതല്ല. അയാളെപ്പോലെ ഒരു സിപ്ലൻ നിന്റെ അടുത്തല്ലേ വന്നേ? ഇക്കണ്ട പെണ്ണുങ്ങളൊക്കെ വായിൽ വെള്ളമൊലിപ്പിച്ചാ അയാളെ നോക്കി നിന്നെ! അപ്പോൾ നീ എന്ത് സുന്ദരി ആയിട്ടാരിക്കും! അതാ ഞാൻ ഉദ്ദേശിച്ചത്. അല്ലാതെ…”
“ഒന്ന് പോ ചേട്ടാ…”
രാധികയുടെ മുഖത്ത് നാണത്തിന്റെ ചുവപ്പ് വീണു.
“നൈറ്റ് ക്ലബ്ബിൽ വരാവോ എന്ന് ചോദിച്ചാൽ ഒരു മീനിങ്ങേയുള്ളൂ. ക്യാൻ ഐ ഹാവ് സെക്സ് വിത്ത് യൂ”