അയാള്‍ക്ക് നീണ്ട നരച്ച താടിയും മുടിയുമുണ്ടായിരുന്നു. കണ്ണുകള്‍ കത്തുന്ന കോപത്തിന്‍റെ തീനാളം. മെല്ലിച്ച ശരീരം. കറുത്ത വസ്ത്രങ്ങള്‍.
“ഹലോ…”
വിറയ്ക്കുകയായിരുന്ന അയാളുടെ നേരെ ദീപക് ഒരു ചുവട് മുമ്പോട്ട് വെച്ചു.
“ഇത് ഒരമ്പലവല്ലേ? അമ്പലത്തി പിന്നെ പ്രാര്‍ഥിക്കനല്ലാതെ ഡിസ്ക്കോ കളിക്കാനാണോ?”
“ശാപം!! ശാപം!!”
അത് വകവെയ്ക്കാതെ അയാള്‍ അലറി.
“നിങ്ങക്ക് അറിയില്ല ഇതൊന്നും…ഈ അമ്പലം പൂട്ടിക്കിടക്കാന്‍ തൊടങ്ങീട്ട് എത്ര കൊല്ലവായി എന്നറിയാവോ? ദേവപ്രശ്നം വെച്ച് നോക്കീപ്പം അടുത്ത പൌര്‍ണ്ണമീല്‍ മാത്രമേ തൊറക്കൂ…അതും പതിനെട്ട് കൊല്ലം കഴിഞ്ഞ്…നിങ്ങള് ഇതിനെ തീണ്ടി അശുദ്ധവാക്കി…അനുഭവിച്ചോ അനുഭവിച്ചോ…”
അത് പറഞ്ഞ് അയാള്‍ വന്ന വേഗത്തില്‍ തന്നെ തിരിച്ചോടി.
“മോന്‍ ഇന്നാ ഈ ബിസ്ക്കറ്റ് തിന്നോ…”
ദീപക് ആദിത്യന് ഒരു ബിസ്ക്കറ്റ് പാക്കറ്റ് കൊടുത്തു.
“അങ്കിള്‍ അമ്മയോട് കൊറച്ച് വര്‍ത്താനം പറയട്ടെ…”
ദീപക് അശ്വതിയെ അര്‍ത്ഥഗര്‍ഭമായി നോക്കി.
“നിക്ക് അങ്കിളിന്‍റെ ഫോണ്‍ വേണം…”
അവന്‍ ദീപക്കിന്റെ കൈയ്യിലെ മൊബൈല്‍ ഫോണിന്‍റെ നേരെ നോക്കി.
“നല്ല ഗെയിമോക്കെയുള്ള വേറെ ഒരു മൊബൈല്‍ തരാം മോന്..”
അവന്‍ പോക്കറ്റില്‍ കയ്യെടുത്ത് മറ്റൊരു ഫോണ്‍ എടുത്തു.
“ഇത് കുറെയുണ്ടല്ലോ…”
അശ്വതി അനിഷ്ടത്തോടെ ദീപക്കിനെ നോക്കി.
“ഉള്ളത് കൊണ്ട് ഇപ്പം ഗുണപ്പെട്ടില്ലേ?”
അവന്‍ ചോദിച്ചു.
ആദിത്യന്‍ അതുമായി കാറിനടുത്തേക്ക് പോയി.
ആദിത്യന്‍ കാറിനകത്തേക്ക് കയറിയ നിമിഷം ദീപക് അശ്വതിയെ ചുറ്റിപ്പിടിച്ചു.
“യ്യൊ..ന്തായിത് ദീപു?”
അശ്വതി കുതറി.
“ഒരു അമ്പലത്തിന്‍റെ മുമ്പിലാ നമ്മള്‍ ഇപ്പൊ..അതോര്‍മ്മവേണം…”
“അമ്പലം…!!”
അവളെ കൂടുതല്‍ തന്നോടടുപ്പിച്ച് കൊണ്ട് അവന്‍ പറഞ്ഞു.
“മനുഷ്യന്‍ കൊതി കേറി കേറി ഇപ്പം ചാകും…അന്നേരവാ…”