അവന്‍ ചിരിച്ചു. പിന്നെ ചുറ്റും നോക്കി.
“ഓ..അപ്പം നല്ല പ്രിപ്പറേഷനോടെ ആണ് ആ പൂറിമോള് വന്നിരിക്കുന്നത്….എവിടെ അവള്‍….?”
ഷിനി പിമ്പില്‍ കൈകള്‍ പിണച്ചുവെച്ചുകൊണ്ട് ഒരു ചുവടുകൂടി ദീപക്കിന് നേരെ വെച്ചു.
“പറയെടീ എവിടെ ആശ്വ….”
ഷിനിയുടെ കൈകള്‍ മുമ്പോട്ട് ആഞ്ഞു.
വലത് കയ്യില്‍ പിടിച്ചിരുന്ന തേച്ച് മൂര്‍ച്ച കൂട്ടിയ വാക്കത്തി ദീപക്കിന്‍റെ കഴുത്തിന് വിലങ്ങനെ വീണു.
ഭയാക്രാന്തമായ നിലവിളിയോടെ ദീപക്ക് നിലത്ത് വീണു.
“അലറ്…അലറി വിളിക്ക്….ശരിക്കുള്ള വേദന അറിഞ്ഞ് കരയ്….എന്‍റെ സിനി കരഞ്ഞത് പോലെ…..”
നിലത്ത് കിടന്ന ദീപക്കിന്‍റെ നെഞ്ചില്‍ അവള്‍ ചവിട്ടി.
വീണ്ടും അവള്‍ അവന്‍റെ കഴുത്തിന് കുറുകെ വാക്കത്തി വീശി.
വീണ്ടും വീണ്ടും.
“അശ്വതി വരില്ല…”
അവന്‍റെ പോക്കറ്റില്‍ നിന്ന്‍ മൊബൈല്‍ ഫോണ്‍ എടുത്ത് വിഗ്രഹങ്ങളുടെ മുമ്പില്‍ വെച്ച് വലിയ ഒരു പാറയെടുത്ത് അവള്‍ അതിലേക്ക് ആഞ്ഞെറിഞ്ഞു.
ഫോണ്‍ നുറുങ്ങുകളായി ചിതറി.
“ഞാന്‍ അവള്‍ക്ക് ഒരു ഗ്ലാസ് പാല് കൊടുത്തു…ഇപ്പം സുഖമായി എന്‍റെ വീട്ടില്‍ കെടന്ന് ഒറങ്ങുന്നു…അവള്‍…..ദൈവത്തെ അശുദ്ധമാക്കിയില്ലേ നീ? അവളെ അനുഭവിച്ച്? അതിനു വേണ്ടി പാവം ആദിത്യനെ..അവളുടെ കുഞ്ഞിനെ നീ മരുന്ന്കൊടുത്ത് ഉറക്കിയില്ലേ….ആ ഉറക്കം അല്ല…ഇത് എനിക്ക് ഒരു നന്മ ചെയ്യാന്‍ വേണ്ടി…..”
ദീപക്കിന്‍റെ നിലവിളി താഴ്ന്നു.
ദേഹത്തിന്‍റെ പിടച്ചില്‍ അതിന്‍റെ വേഗം കുറച്ചു.
ഷിനി വീണ്ടും വാക്കത്തി വീശി.
ദീപക് നിശ്ചലമായി.
[അവസാനിച്ചു]