സിനി ഒരാളുമായി പ്രണയത്തിലായിരുന്നു.
അവള്‍ അയാളുമായി ശാരീരികമായി ബന്ധപ്പെട്ടു.
അയാള്‍ അവയൊക്കെ രഹസ്യമായി മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു.
അവ കാണിച്ച് അയാള്‍ അവളെ ബ്ലാക്ക് മെയില്‍ ചെയ്തു.
താന്‍ നിര്‍ദേശിക്കുന്നയാളുകളുമായി കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടു.
അവള്‍ ഫ്യൂറഡാന്‍ എന്ന അതീവ മാരകമായ കീടനാശിനി കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.
കാഷ്വാലിറ്റിയില്‍, ശ്വാസം കഴിക്കാന്‍ വിസമ്മതിക്കുന്ന സിനിയോടു അശ്വതി പറഞ്ഞു:
“മോള്‍ വിഷമിക്കണ്ട…..ഒരു കുഴപ്പവും വരില്ല….”
“ചേച്ചീ…”
സിനിയുടെ അസ്പഷ്ടമായ ശബ്ദം അശ്വതി കേട്ടു.
“വിടരുത് അവനെ….അവനെ …ദീപക്കിനെ…”
അശ്വതി സ്തംഭിച്ചുനിന്നു.
“ദീപക്?”
അവള്‍ ചോദിച്ചു.
“അവന്‍….”
സിനി വീണ്ടും അസ്പഷ്ടമായി പറഞ്ഞു.
“അവന്‍…. ദീപക്…..എനെ നശിപ്പിച്ചവന്‍…..”
സിനി പിന്നെ ശബ്ദിച്ചില്ല.
അവളുടെ ശ്വാസം നിലച്ചു.
എന്നെന്നേയ്ക്കുമായി.
*****************************************
കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അശ്വതിയും ഷിനിയും പരസ്പ്പരം നോക്കിയിരുന്നു.
“അവന്‍…ഇല്ല… അശ്വതീ…”
പുറത്തേ നിലാവിലേക്ക് നോക്കി ഷിനി പറഞ്ഞു. ശവസംസ്ക്കാരത്തിനു വന്ന ബന്ധുക്കള്‍ അവിടെയും ഇവിടെയുമായി മാറിയിരുന്ന് പലതും സംസാരിക്കുന്നുണ്ട്.