പെട്ടെന്ന് അശ്വതിയ്ക്ക് ബോധക്ഷയം വരുന്നത് പോലെ തോന്നി.
ദീപക്കിന്‍റെ സ്വരമാണ്! തീര്‍ച്ച! എന്തോ രീതി ഉപയോഗിച്ച് അവന്‍ സ്വരം മാറ്റി പറയുകയാണ്! ദീപക്കാണ് എങ്കില്‍ തന്നെ പറ്റിക്കാന്‍ പേടിപ്പിക്കാന്‍ പറയുകയാണ്.
“ദീപക്!”
“……”
“ദീപക് പ്ലീസ്!”
“മൈര്! നാശം പിടിക്കാന്‍! നീയെങ്ങനെയാടീ എന്‍റെ സ്വരം തിരിച്ചറിഞ്ഞേ? ഈ ചൈനാക്കാരുടെ ആപ്പ്സ് ഒക്കെ ചുമ്മാ പറയുന്നതാ…ശ്യെ!”
“ദീപക്കേ…എന്‍റെ മുത്തേ നീ എന്നെ പേടിപ്പിച്ച് കളഞ്ഞല്ലോടാ…നീയെവിടുന്നാ വിളിക്കുന്നെ…പ്ലീസ് വാ…”
“എടീ…ഇപ്പം ഞാന്‍ മുത്തും ചക്കരേം ഒന്നും അല്ല…ബിസിനസ്മാന്‍..യൂ ക്യാന്‍ കാള്‍ മീ ബിസിനെസ് മാന്‍! ക്യാപ്പിറ്റല്‍ നിന്‍റെ ബോഡി…ഏകദേശം ഒരു ജി ബി ലെങ്ങ്തുള്ള ഒരു ഫിലിം ഉണ്ട്..നീയും ഞാനും അഭിനയിച്ച അവളുടെ രാവുകള്‍…പോണ്‍ ഹബ്ബിനോ ബ്രസേഴ്സിനോ സബ്മിറ്റ് ചെയ്താലും കുറച്ച് പണമുണ്ടാക്കാം…അതിന്‍റെ ആവശ്യമില്ല..നമ്മുടെ നാട്ടില്‍ ഉണ്ടല്ലോ..നല്ല സൊയമ്പന്‍ അച്ചായന്‍മാരും പിള്ളേച്ചന്‍മാരും കോയമാരും….നിന്നെപ്പോലെ ഒരു ചരക്ക് ആകുമ്പോള്‍ എറിഞ്ഞുതരും അവര്‍ കോടികള്‍….അപ്പം പറഞ്ഞപോലെ….ഞാനീ സിറ്റീല്‍ തന്നെയുണ്ട്…ഒരഭ്യാസോം നടക്കില്ല…നടന്നാല്‍ നിന്‍റെ ഫാമിലി സ്വാഹാ…”
ദീപക്ക് പറഞ്ഞത് മുഴുവനും മനസ്സിലായില്ലെങ്കിലും ഒരു കാര്യം അശ്വതിക്ക് തീര്‍ച്ചയായി.
താന്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നു!
അപ്പോഴാണ് കാഷ്വാലിറ്റിയില്‍ നിന്ന്‍ അവള്‍ ഷിനിയുടെ അലമുറകേള്‍ക്കുന്നത്.
അശ്വതി കാഷ്വാലിറ്റിയുടെ നേര്‍ക്ക് കുതിച്ചു.
ഒരു പെണ്‍കുട്ടിയെ താങ്ങിപ്പിടിച്ച് ചിലര്‍ അകത്തേക്ക് എടുക്കുന്നു. അകത്തു നിന്ന്‍ വന്ന സ്ട്രെക്ച്ചറില്‍ അവളെ കിടത്തുന്നു.
ഷിനിയെ ചിലര്‍ തീര്‍ന്നു പിടിച്ചിരിക്കുന്നു.
“ചേച്ചീ, എന്താ? എന്താ പറ്റീത്? ആരെയാ കൊണ്ടുവന്നെ?”
കാഷ്വാലിറ്റിയിലേക്ക് അതിവേഗം നടക്കുന്നതിനിടയില്‍ അശ്വതി ചോദിച്ചു.
“എന്‍റെ അനിയത്തിയാ അശ്വതീ അത്..എന്‍റെ ഈശോയേ…അവള്‍ക്ക് ഒന്നും വരുത്തല്ലേ….എന്‍റെ സിനിമോള്‍ക്ക് ഒന്നും വരുത്തല്ലേ….”
കാഷ്വാലിറ്റിയില്‍ എത്തുന്നതിനു മുമ്പ് തന്നെ പലരില്‍നിന്നും അശ്വതി കാര്യങ്ങളുടെ ഗൌരവം പൂര്‍ണ്ണമായി അറിഞ്ഞു.