ഒരു അവിഹിത പ്രണയ കഥ 4 [സ്മിത]

Posted by

ഡെന്നീസിന്‍റെ വാക്കുകള്‍ കേട്ട് ഋഷി പുഞ്ചിരിച്ചു.

എന്നാല്‍ പുഞ്ചിരിക്കാതെ വിടര്‍ന്ന കണ്ണുകളോടെ, അടക്കിയ ശ്വാസത്തോടെ അതൊക്കെ കേട്ട മറ്റൊരാളുണ്ടായിരുന്നു.

ലീന!

പുറത്ത് നിന്ന് അവര്‍ പറഞ്ഞതത്രയും അവള്‍ കേട്ടിരുന്നു. അവിശ്വസനീയതയും, പരിഭ്രമവും ഭയവും അവളെ കീഴടക്കി അവരുടെ ഓരോ വാക്കുകളും കാതിലേക്ക് പതിയുമ്പോള്‍.

അവള്‍ക്ക് മനസ്സിലായ കാര്യങ്ങള്‍ ഇവയൊക്കെയാണ്: ഋഷിയുടെ ഇപ്പോഴത്തെ സന്തോഷത്തിനു കാരണം ഡെന്നീസാണ്. അപകടത്തില്‍ മരണപ്പെടാവുന്ന തന്‍റെ മകന് ഒരു പുനര്‍ജ്ജീവിതം കൊടുത്തത് ഋഷിയാണ്.

ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ച് ഋഷി തന്നെ കണ്ടിട്ടുണ്ട്. കണ്ടു മോഹിച്ചിട്ടുണ്ട്. അവനില്‍ അതൊരു പ്രണയമായി വളര്‍ന്ന് വല്ലാത്ത അവസ്ഥയില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ഏറ്റവും നടുക്കുന്ന കാര്യം അതൊന്നുമല്ല.

തന്‍റെ മകന്‍ ഡെന്നീസിന് അതില്‍ വിഷമമില്ല. വിഷമമില്ലെന്ന് മാത്രമല്ല, അതിയായി സന്തോഷിക്കുന്നുണ്ട്‌ താനും!

ഋഷിയോട് തോന്നിയ ഇഷ്ട്ടക്കേട്‌ മാഞ്ഞുപോയെങ്കിലും അവനാഗ്രഹിക്കുന്ന രീതിയില്‍ തനിക്ക് മാറാന്‍ സാധിക്കില്ല എന്ന് എങ്ങനെ പറഞ്ഞു മനസ്സിലാക്കും?

പക്ഷെ പറഞ്ഞെ പറ്റൂ. ഇപ്പോള്‍ തന്നെ. പിന്നത്തേക്ക് മാറ്റിവെക്കാന്‍ പറ്റുന്ന കാര്യമല്ല ഇത്. അല്ലെങ്കില്‍ തന്നെ ഇത്തരം കാര്യങ്ങള്‍ അതിന്‍റെ ഗൌരവം എറിനില്‍ക്കുന്ന സമയത്ത് തന്നെ പറയണം. ഇപ്പോഴാണ് അതിന് പറ്റിയ സമയം.

അവള്‍ അവരുടെ കതകില്‍ മുട്ടി. അല്‍പ്പ സമയത്തിന് ശേഷം കതക് തുറക്കപ്പെട്ടു. ലീനയലാതെ മറ്റാരുമവിടെയില്ലാത്തതിനാല്‍ അവളെ കണ്ടിട്ട് അവര്‍ അട്ഭുതപ്പെട്ടില്ല.

“എന്താ മമ്മി?”

ഡെന്നീസ് ചോദിച്ചു.

“വാതക്കീന്ന് മാറിനിക്ക്. എന്നാലല്ലേ മമ്മിക്ക് അകത്തേക്ക് വരാന്‍ പറ്റൂ മോനൂ?”

“ഓ!”

അവന്‍ പെട്ടെന്ന് വാതില്‍ക്കല്‍ നിന്നും മാറി. ലീന അകത്തേക്ക് കയറി. ഋഷി അവളെക്കണ്ട് പെട്ടെന്ന് എഴുന്നേറ്റു. അവള്‍ അവനെ നോക്കി പുഞ്ചിരിച്ചു. ഋഷി പുഞ്ചിരിക്കാന്‍ ശ്രമിച്ചു.

“ഇരിക്ക് രണ്ടാളും!”

കസേരയില്‍ ഇരുന്നു കൊണ്ട് അവള്‍ പറഞ്ഞു. ഡെന്നീസും ഋഷിയും അവള്‍ക്കഭിമുഖമായി കിടക്കയില്‍ ഇരുന്നു.

“ശരിയല്ല എന്നറിയാം,”

ലീന പറഞ്ഞു തുടങ്ങി

“എന്നാലും നിങ്ങള്‍ പറഞ്ഞതൊക്കെ ഞാന്‍ കേട്ടു.”

“ഛെ! എന്നാ മമ്മി ഇത്?”

ഡെന്നീസ് ഇഷ്ട്ടക്കേടോടെ പറഞ്ഞു.

“വല്ല്യ ബാങ്ക് ഓഫീസര്‍ ഒക്കെയാ. എന്നിട്ട് ഒരു മാനേഴ്സും ഇല്ല. രണ്ടാളുകള്‍ പെഴ്സണല്‍ ആയി പറയുന്നതൊക്കെ ഒളിച്ചിരുന്ന് കേക്കുന്നു!”

Leave a Reply

Your email address will not be published. Required fields are marked *