ഉച്ചരിക്കനാവാതെ അരുന്ധതി അയാളെ നോക്കി. പ്രാണന്‍ പൂര്‍ണ്ണമായും നിഷ്ക്രമിക്കുന്നതിനു മുമ്പ് അരുന്ധതിയുടെ കണ്ണുകള്‍ വെളിയിലെ ജനാലയ്ക്ക് പുറത്തേക്ക് നീണ്ടു. തുറന്നു കിടന്ന ജനാലയ്ക്ക് വെളിയിലേക്ക് അവള്‍ കൈ വിരല്‍ ചൂണ്ടാന്‍ ശ്രമിച്ചു.
“അവിടെ …അവിടെ…”
അവള്‍ അവ്യക്തമായി പറയുന്നത് മേനോന്‍ കേട്ടു. പന്തികേട് തോന്നി മേനോന്‍ അങ്ങോട്ട് നോക്കി. നിലാവില്‍, കാറ്റില്‍ വെളിയിലെ മാവുകളുടെ ഇലകള്‍ ഉലയുന്നതല്ലാതെ മറ്റൊന്നും അവിടെ അയാള്‍ കണ്ടില്ല.
“അവിടെ…സാമുവേല്‍, രാജീവന്‍….”
വീണ്ടും കൈവിരല്‍ ഉയര്‍ത്താന്‍ ശ്രമിച്ചുകൊണ്ട് അരുന്ധതി പറഞ്ഞു.
അവ്യക്തമായാണ് അവളത് പറഞ്ഞതെങ്കിലും മേനോന്‍ അത് വ്യക്തമായി കേട്ടു.
***********************************************
ഋഷി അങ്ങനെ പെട്ടെന്ന് പറയുമെന്ന് ഡെന്നീസ് കരുതിയില്ല.
“ഋഷി, നീ?”
“നിന്‍റെ മമ്മിയേ ആണ് ഞാന്‍ കണ്ടത്. നിന്‍റെ മമ്മി ആണ് എന്‍റെ മനസ്സില്‍. നിന്‍റെ മമ്മിയെ ആണ് എന്‍റെ മനസ്സില്‍ ഭ്രാന്തുപോലെ നിറഞ്ഞു നില്‍ക്കുന്നത്!” “പക്ഷെ ഋഷി…”
ഡെന്നീസ് പറയാന്‍ ശ്രമിച്ചു.
“നിനക്ക് ഇരുപത് വയസ്സല്ലേ ഉള്ളൂ? നിന്നെക്കാള്‍ എത്രയോ വയസ്സിന് മൂത്തതാണ് മമ്മി!”
“അന്‍പത് വയസ്സ് മൂപ്പൊന്നുമില്ലല്ലോ! ഇനി ഉണ്ടെങ്കിലും എന്‍റെ ഇഷ്ടത്തിന്, നിന്‍റെ മമ്മിയോടുള്ള എന്‍റെ ഭ്രാന്തിന് ഒരു കുറവും വരില്ല.”
“അന്‍പത് ഒന്നുമില്ല,”
ഡെന്നീസ് പറഞ്ഞു.
“എന്നെ പ്രസവിക്കുമ്പം മമ്മിയ്ക്ക് പതിനേഴ് വയസ്സാണ്…ആ സ്റ്റോറി ഒക്കെ ഞാന്‍ പറഞ്ഞിട്ടില്ലേ? അപ്പോള്‍ നിന്നെക്കാള്‍ മമ്മിയ്ക്ക് പതിനേഴ് , പതിനെട്ട് വയസ്സ് കൂടുതലുണ്ട്…സമൂഹം അംഗീകരിക്കില്ല ഋഷി…ഇതൊക്കെ,”
“തൃശൂര്‍ ജില്ലയിലെ അല്ലെങ്കില്‍ കോഴിക്കോട്ട് ജില്ലയിലെ, കൊറച്ചുംകൂടി അങ്ങ് വിശാലമായി പറഞ്ഞാല്‍ കേരളത്തിലെ സമൂഹം അംഗീകരിക്കില്ലായിരിക്കാം. പക്ഷെ മലയാളം മാത്രം സംസാരിക്കുന്നവരുടെ ലോകത്തിനു വെളിയിലും നാടുണ്ട്. എനിക്ക് അവരുടെ അംഗീകാരമൊന്നും വേണ്ട. ഒരാളുടെ ഒഴികെ. അയാള്‍ എന്ത് പറയുന്നു എന്നത് മാത്രമേ എനിക്ക് പ്രോബ്ലമുള്ളു!”
“ആര്?”
“നീ”
ഡെന്നീസ് അവനെ അദ്ഭുതത്തോടെ നോക്കി.
“പക്ഷെ മമ്മിക്ക് ഇഷ്ടമാവുമോ?”
“ഞാന്‍ കാത്തിരിക്കും. ഈശ്വര വിശ്വാസിയല്ലാത്ത ഞാന്‍ ഈശ്വരനോട് പ്രാര്‍ഥിക്കും. ഭഗീരഥന് ഗംഗയെ ഭൂമിയിലേക്ക് കൊണ്ടുവരാന്‍ ത്യാഗങ്ങള്‍ സഹിക്കേണ്ടി വന്നു. ഏറ്റവും വിലപിടിച്ചത് നേടാന്‍ ഏറ്റവും കഠിനമായ തപസ്സ് വേണം. ഞാനതിന് ഒരുക്കമാണ്. അതിന് ഒരുങ്ങണമെങ്കില്‍ ഒരാളുടെ അനുവാദമെനിക്ക് വേണം. ഒരാളുടെ മാത്രം. നിന്‍റെ. ഒരു ചോദ്യത്തിന് നീയുത്തരം തന്നാല്‍ മതി. ഈ ചോദ്യത്തിന്: ഞാന്‍ നിന്‍റെ മമ്മിയെ വിവാഹം കഴിച്ചോട്ടെ?”