“ഇത്രേം നല്ലതാരുന്നോ ബിയർ?”
നാവു കുഴയാതിരിക്കാൻ പരമാവധി ശ്രമിച്ചുകൊണ്ട് ഋഷി ഉച്ചത്തിൽ പറഞ്ഞു.
“നാളെയിനി ബ്രാണ്ടി, വിസ്‌കി, വോഡ്ക, റം ഇതൊക്കെ ചോയ്ക്കുവോടാ നീ?”
ഡെന്നീസ് അവനോട് ചോദിച്ചു. എല്ലാവരും ഉച്ചത്തിൽ ചിരിച്ചു.
“എല്ലാ ഐറ്റത്തിന്റെയും പേര് നല്ല മണി മണി പോലെ അറിയാല്ലോ,”
സന്ധ്യ ഡെന്നീസിനോട് പരിഹാസരൂപേണ ചോദിച്ചു. പിന്നെ സംഘഗാനത്തിന്റെ സംഗീത മഴയായിരുന്നു. ഋഷി കീബോഡിലും സന്ധ്യ ഗിത്താറിലും ഡെന്നീസ് കസേരമേലും മേശമേലും പാട്ടുകാർക്ക് പശ്ചാത്തലമൊരുക്കി. സംഗീതയും ലീനയും പാട്ടിന്‍റെ താളം കൊണ്ട് രാത്രിയുടെ ആഘോഷത്തെ കൊഴുപ്പിച്ചു. ഒന്നൊഴിയാതെ എല്ലാവരും പാട്ടിന്റെ താളത്തിനു ചുവടുകൾ വെച്ചപ്പോൾ സംഗീതയെ ലീനയെ ഹാളിന്‍റെ മദ്ധ്യത്തിലേക്ക് കൊണ്ടുവന്നു. പതിയെ ചുവടുകൾ വെച്ച ലീനയുടെ നൃത്തവേഗം പിന്നെ ദ്രുതമായി. വിദൂരമായ ഓർമ്മകളിൽ നഷ്ടപ്പെട്ട് അവള്‍ നർത്തനമാടാൻതുടങ്ങി. ഡെന്നീസ് മുമ്പോട്ട് വന്ന് ലീനയുടെ തോളില്‍ പിടിച്ചു.
“വൌ!!”
മറ്റുള്ളവര്‍ കൈയ്യടിച്ചും കരഘോഷവും മുഴക്കിയും അവരെ പ്രോത്സാഹിച്ചു. അല്‍പ്പം കഴിഞ്ഞ് ഡെന്നീസ് അവളെ വിട്ടു.
“മമ്മീടെ കൂടെ ഡാന്‍സ് ചെയ്യാന്‍ ഒടുക്കത്തെ സ്റ്റാമിന വേണം!”
അവന്‍ പറഞ്ഞു.
“ഋഷി, ഇനി നീ!”
സംഗീത ഋഷിയേ അവളുടെ നേരെ തള്ളിവിട്ടു.
“ഋഷി! ഋഷി!!”
എല്ലാവരും ആര്‍ത്തു വിളിച്ചു.
“കമോണ്‍ ഡാ!”
ഡെന്നീസും കരഘോഷത്തില്‍ പങ്കു ചേര്‍ന്നു.
“കമോണ്‍! വാ മോനെ!”
ലീന അവനെ വാത്സല്യപൂര്‍വ്വം വിളിച്ചു.
ഋഷി മടിച്ചെങ്കിലും ബിയറിന്റെ ലഹരിയില്‍, ലീനയുടെ വിമോഹനമായ രൂപത്തിന് നേരെ ചുവടുകള്‍ വെച്ചു.
ലീന നീട്ടിയ കൈകളില്‍ അവന്‍ പിടിച്ചു. ആ നിമിഷം ബിയറിന്റെ ലഹരിയില്‍പ്പോലും അവനില്‍ രോമഹര്‍ഷമുണര്‍ന്നു. മദനപുഷ്പ്പങ്ങള്‍ തിരയിളക്കുന്ന അവളുടെ നീള്‍മിഴിയിതളുകളിലെ ദേവവശ്യതയിലേക്ക് അവന്‍ കാതരമായി നോക്കി. രാത്രിയുടെ ആ യാമം ഓരോ പ്രണയിനിയോടും മന്ത്രിക്കുന്ന ഒരു രഹസ്യമുണ്ട്. മംഗല്യയാമമാണ് അത്. അതിന്‍റെ രഹസ്യപുഷ്പങ്ങള്‍ ഋഷി അറിഞ്ഞിരുന്നു. പൂനിലാവ് മഞ്ഞുതുള്ളിയോടുള്ള പ്രേമം പറയുന്ന യാമമാണ്. ഹൃദയം നുറുങ്ങിയാണ് ഋഷി അവന്‍റെ പ്രണയിനിയെ നോക്കിയത്. ചുണ്ടുകളെ വിതുമ്പാന്‍ അനുവദിച്ചുകൊണ്ട്…. മറക്കാനാവാത്ത ഒരു ലയലഹരി ഋഷിയുടെ കണ്ണുകളില്‍ സംഗീത കണ്ടു. ലീനയത് തിരിച്ചറിയുന്നുണ്ടോ? വസന്തത്തില്‍ ക്രിസാന്തിമപ്പൂക്കള്‍ തുടുത്തുയര്‍ന്ന്‍ ഇളവെയിലിനോട് ചേരുന്നത് ഇതുപോലെ കാതരമായാണ്…. പരസ്പ്പരം കണ്ണുകളില്‍ നോക്കിക്കൊണ്ട് അവര്‍ നൃത്തം ചെയ്യാന്‍ തുടങ്ങി. ഋഷിയ്ക്ക് ദേഹം തളരുന്നത് പോലെ തോന്നി. പ്രണയാകാശത്തിന്റെ അതിരില്‍ നിന്നും സ്വര്‍ണ്ണനിറമുള്ള തൂവലുകള്‍ പൊഴിയുന്നു… വിശുദ്ധമായ കാമപ്പക്ഷികള്‍ …. അവ തന്‍റെ ദേഹം മുഴുവന്‍ പടര്‍ന്നു കയറുകയാണ് ലീനയുടെ മൃദുത്വം നിറഞ്ഞ വിരലുകളില്‍ പിടിക്കുമ്പോള്‍.