“ക്രിസ്മസല്ലേ?”
മറിയ ചിരിച്ചു. “ക്രിസ്മസ്സിന് ക്രിസ്ത്യാനികളുടെ വീട്ടിലെ പെണ്ണുങ്ങളടക്കം ചെയ്യുന്ന ഒരേ ഒരു ദുശീലമേ ഉള്ളൂ. അത് ഇതാ.”
അത് പറഞ്ഞ് അവള്‍ പെരുവിരല്‍ ചുണ്ടില്‍ മുട്ടിച്ച് “കുടിക്കുന്നത്” പോലെ ആംഗ്യം കാണിച്ചു.
“അയ്യോ? കുടിക്കാനോ? എന്നുവെച്ചാല്‍ ചാരായം പോലെ?”
ഋഷിക്ക് അദ്ഭുതമായി.
“എടീ മേനോന്‍ കുട്ടി ഇത്ര പാവമാണോ? മോനെ ചാരായം ഒന്നുമല്ല. അതൊക്കെ കുടിച്ചാ ചങ്കും കരളും കുടിക്കുന്ന സെക്കന്‍റില്‍ അടിച്ചുപോകും. ഇത് ബിയര്‍, വോഡ്ക..അങ്ങനെ…”
സംഗീത പറഞ്ഞു. ഋഷി കണ്ണുകള്‍ മിഴിച്ച് ഡെന്നീസിനെ നോക്കി.
“എന്റെ പൊന്നേ, ഇതത്ര വലിയ കാര്യമൊന്നുമല്ല…”
ലീന അവന്‍റെ മുഖഭാവം കണ്ടിട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു.
“ ഡെന്നിയുടെ പപ്പാ ഉള്ളപ്പോം നല്ല ഇളം കള്ളും ഇടയ്ക്കൊക്കെ വിസ്ക്കിയും വീട്ടില്‍ കൊണ്ടുവരുമായിരുന്നു. ഞാന്‍ കമ്പനി കൊടുത്താല്‍ മാത്രേ കുടിക്കൂ. എനിക്ക് അതിന്‍റെ ഒകെ മണം അടിക്കുമ്പഴെ ഓക്കാനം വരും അന്ന്. പിന്നെ അച്ചായന്‍റെ സന്തോഷം..അതൊക്കെ ഓര്‍ക്കുമ്പം …വേണ്ട എന്ന് പറയന്‍ തോന്നിയില്ല…അങ്ങനെയാ ആദ്യം കുടിച്ചേ…” ലീന ഒന്ന് നിശ്വസിച്ചു. വിദൂരമായ ഓര്‍മ്മയില്‍ അവളുടെ കണ്ണുകള്‍ നനഞ്ഞു. എല്ലാവരും ഒരു നിമിഷം നിശബ്ദരായി.
“മമ്മീ…”
ഡെന്നീസ് അവളുടെ കൈത്തണ്ടയില്‍ നുള്ളി.
“കണ്ട്രോള്‍…എല്ലാരും എന്നാ കരുതും”
അവനവളുടെ കാതില്‍ മന്ത്രിച്ചു.
”ഇടയ്ക്ക് കള്ളൊക്കെ കുടിക്കാറുണ്ട്. മമ്മിയും. പണ്ട് രാജീവ് അങ്കിൾ ഉള്ള കാലത്ത് സ്‌പൈസസ് ഒക്കെ ഇട്ടുവാറ്റിയ ചാരായം പോലും പപ്പാ കുടിച്ചിട്ടുണ്ട്. ഇവിടെ ഞാൻ എത്രയോ പ്രാവശ്യം ബീയർ ബോട്ടിൽ ഒക്കെ കണ്ടിരിക്കുന്നു! സംഗീത ആന്‍റിയും കുടിച്ചിട്ടുണ്ട്. ഇല്ലേ ആന്‍റി?”
“എന്‍റെ മക്കളെ..”
സംഗീത പറഞ്ഞു.
“ഓണോം വിഷൂം ക്രിസ്മസ്സും ഒക്കെ നമ്മള് രണ്ടു കുടുംബോം എപ്പഴും ഒരുമിച്ചേ ആഘോഷിച്ചിട്ടുള്ളൂ. അന്നേരം ഇപ്പറഞ്ഞ ഐറ്റംസൊക്കെ ഉണ്ടാവും. അന്നേ ഉണ്ടാവൂ കേട്ടോ!”
“അത് ഞങ്ങക്ക് അറിയാം!”
ശ്യാം പറഞ്ഞു.
“കഴിഞ്ഞ ക്രിസ്മസ്സിന് സന്ധ്യ ബിയര്‍ കുടിച്ച് വാള്‍ വെച്ചതാ. എന്നിട്ടാ.”
ശ്യാം പറഞ്ഞപ്പോള്‍ സന്ധ്യ അവന്‍റെ നേരെ കയ്യോങ്ങി.
“ശ്യെ! ഈ ചെറുക്കന്റെ കാര്യം!”
എല്ലാവരും ചിരിച്ചു.
“നീയെന്തിനാ അവനെ തല്ലാന്‍ പോകുന്നെ? അത് എല്ലാരും കണ്ടതല്ലേ?”