ഒരു അവിഹിത പ്രണയ കഥ 3 [സ്മിത]

Posted by

ലീന ഒന്ന് നിര്‍ത്തി.

“ഞാന്‍ ജീവിക്കുന്നത് എന്‍റെ അച്ചായനേം നിന്‍റെ രാജീവേട്ടനെയും നമ്മളില്‍ നിന്ന് പറിച്ചു കളഞ്ഞ ആ ദുഷ്ടന്‍റെ അന്ത്യം കാണാനാണ്. നിന്നെ പിച്ചിച്ചീന്തി പലര്‍ക്കും കൊടുത്ത് നിന്നെ തെരുവിലേക്ക് വലിച്ചെറിയാന്‍ നോക്കിയില്ലേ ഒരു പിശാച്? എന്‍റെ ഡെന്നിയ്ക്ക് അവന്‍റെ പപ്പയെ നഷ്ട്ടപ്പെടുതിയില്ലേ അയാള്‍? അയാള്‍ പൂര്‍ണ്ണമായും നശിച്ച് ഇല്ലാതെയായിത്തീരുന്നത് മാത്രം കാണാന്‍ ജീവിച്ചിരിക്കുന്ന എനിക്ക് ആരോടും പ്രേമം തോന്നില്ല, മോളെ…എനിക്ക് ആ വികാരം ആരോടും ഒരിക്കലും തോന്നില്ല…പക്ഷേനിനക്ക് ആരോടും റിലേഷന് ട്രൈ ചെയ്യാം…ഐ വില്‍ ആള്‍വേയ്സ് ബി വിത്ത്‌ യൂ…”

അല്‍പ്പ സമയത്തേക്ക് അങ്ങേത്തലയ്ക്കല്‍ നിന്നും പ്രതികരണം ഒന്നുമുണ്ടായില്ല.

“സംഗീതെ? മോളെ…”

ലീന വിളിച്ചു.

“എന്നോട് പിണങ്ങിയോടാ?”

“പോടീ…”

കണ്ണുനീരിന്റെ നനവൂറുന്ന ശബ്ദത്തില്‍ സംഗീതയുടെ ശബ്ദം ലീന കേട്ടു.

“നിന്നോട് എങ്ങനെയാ ഞാന്‍ പിണങ്ങുന്നത് മോളെ? ഞാനൊക്കെ ഇപ്പോള്‍ ഇങ്ങനെ ജീവിക്കുന്നതിന് കാരണം നിന്‍റെ അച്ചായനും നീയുമല്ലെ? പക്ഷെ മോളെ…”

കാര്യമായെന്തോ പറയാനുള്ളത്പോലെ സംഗീത വിളിച്ചു.

“അവര്‍ നമ്മളോട് ചെയ്തതിന് ദൈവം ചോദിച്ചോളും. നീ പ്രതികാര ചിന്തയൊന്നും മനസ്സില്‍ വെക്കേണ്ട. ഞാന്‍ ജീവിക്കുന്നത് പോലെ, ഉള്ള സന്തോഷങ്ങള്‍ അനുഭവിച്ച്, അല്‍പ്പം സുഖമൊക്കെ ജീവിതത്തിന് കൊടുത്ത് അങ്ങനെ ജീവിക്ക് പെണ്ണെ! നീയീ പ്രതികാരമൊക്കെ ചിന്തിച്ചോണ്ട് ഇരുന്നാല്‍ നിന്‍റെ മോന്‍ ഡെന്നിയ്ക്ക് കൊടുക്കേണ്ട സന്തോഷമാണ് നഷ്ടമാകുന്നത്…”

ലീന അവള്‍ പറയുന്നത് ഇഷ്ടക്കേടോടെ കേട്ടു.

“ഒരുകാര്യം ചോദിക്കാന്‍ വിട്ടുപോയി….”

വിഷയം മാറ്റാന്‍ വേണ്ടി ലീന ചോദിച്ചു.

“ഇന്നലെ നീയും സന്ധ്യേം ടൌണില്‍ പോയില്ലാരുന്നോ?എന്നിട്ട് ഞാന്‍ പറഞ്ഞത് മേടിച്ചോ?”

ഇന്നലെ ഉച്ചയ്ക്ക് സംഗീതയും സന്ധ്യയും തൃശൂര്‍ ടൌണില്‍ പോയിരുന്നു. അപ്പോള്‍ ഗിറ്റാറിന്റെ സ്ട്രിങ്ങ്സ് വാങ്ങിവരുവാന്‍ ലീന പറഞ്ഞിരുന്നു.

“വാങ്ങി..തരാന്‍ മറന്നുപോയി…നാളെ ശ്യാമിന്റെ കയ്യി കൊടുത്തുവിടാടി…”

ശ്യാമിന്റെ കൂട്ടുകാരന്‍ ഒരു ഇര്‍ഫാന്‍ വരുന്നത് കൊണ്ട് കുറച്ച് വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ സന്ധ്യയും സംഗീതയും ടൌണില്‍ പോകുന്നു എന്ന് പറഞ്ഞപ്പോഴാണ് ലീന ഗിറ്റാറിന്റെ സ്ട്രിങ്ങ്സ് വാങ്ങാന്‍ പറഞ്ഞത്. ഇര്‍ഫാന്‍ കോളേജ് സ്പോര്‍ട്സ് ജനറല്‍ ക്യാപ്റ്റനും തൃശൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ മെമ്പറുമാണ്. ശ്യാം ജില്ലാതലതിലോക്കെ ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. ഇര്‍ഫാന്‍ മനസ്സ് വെച്ചാല്‍ ചിലപ്പോള്‍ ജില്ലാ ടീമിലോക്കെ ശ്യാമിന് കയറിപ്പറ്റാന്‍ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *