“നമുക്ക് വേറെ എന്തേലും മിണ്ടാം.”
ലീനാ അസഹ്യതയോടെ പറഞ്ഞു.
“ആട്ടെ ഋഷി എങ്ങനെ ഉണ്ട് കാണാന്‍?”
ലീനയുടെ അസഹ്യത അവഗണിച്ചുകൊണ്ട് സംഗീത ചോദിച്ചു.
“സംഗീതെ, തങ്കക്കുടം പോലെ ഒരു കൊച്ച്! മുഖത്ത് നിന്ന് കണ്ണ് പറിക്കാന്‍ തോന്നില്ല. കൊഞ്ചിക്കാനും ഒക്കെ തോന്നുന്നത്ര സുന്ദരന്‍! എനിക്ക് മോനൂനേം ആ കുട്ടീനേം രണ്ടായിട്ട് കാണാനേ തോന്നിട്ടില്ല…”
“ഹ്മം..ഹ്മം…!!”
സംഗീത ഊറിച്ചിരിക്കുന്ന സ്വരം അവള്‍ കേട്ടു.
“തങ്കക്കുടം! സുന്ദരന്‍! കണ്ണ് പറിക്കാന്‍ തോന്നുന്നില്ല! ഇതൊന്നും ഒരു അമ്മേടെ സ്ഥാനത്ത് നിന്ന് വരുന്ന വേഡ്സ് അല്ലല്ലോ എന്‍റെ സുന്ദരിപ്പെണ്ണേ! സ്വരത്തില്‍ ഒരു കാമുകി ടച്ച് ഉണ്ടല്ലോ!”
“ശ്യോ! എന്താ ഇത് സംഗീതെ!”
അസഹ്യത ഭാവിച്ച് ലീന ചോദിച്ചു.
“എന്താ ഇതെന്നോ? പറയാം! നിന്നെ സ്വപ്നം കാണാത്തത് ആരാടീ? നിന്നെ കിട്ടാന്‍ ഭ്രാന്ത് എടുക്കാത്തത് ആരാ മോളെ? സ്കൂള്‍ പിള്ളേര് തൊട്ട് നിന്നെ കാണുമ്പോള്‍ മിഴിച്ച് നോക്കാത്തത് ആരാ? ആ നിനക്ക് ഒരു ചെറുപ്പക്കാരന്‍ സുന്ദരനായി തോന്നണം എങ്കില്‍ നിന്‍റെ മനസ്സിലും ഒരു പ്രണയക്കുമിള പൊട്ടിയിട്ടില്ലേടീ?”
അവള്‍ അങ്ങനെ ചോദിച്ചപ്പോള്‍ താന്‍ ഭയപ്പെട്ടത് എന്തിനെന്ന് ലീന സ്വയം ചോദിച്ചു.
“വട്ട് പിടിപ്പിക്കുന്ന കാര്യങ്ങള്‍ ഒന്നും പറയാതിരിക്ക് എന്‍റെ സംഗീതെ! ഈ പ്രായത്തിലാണ് എനിക്ക് പ്രേമം! അതും എന്‍റെ മോനൂന്റെ ഫ്രണ്ടിനോട്! നീ പോയെ ഒന്ന്!”
“മോളെ, എനിക്ക് നിന്നോടും സാമുവേല്‍ അച്ചായനോടുമുള്ള കടപ്പാട് നിനക്കറിയില്ലേ? ഏതെങ്കിലും റെഡ് സ്ട്രീറ്റില്‍ കാലണയ്ക്ക് വില്‍ക്കപ്പെടേണ്ട ഒരു വേശ്യയായിത്തീരാമായിരുന്ന എന്നെ ഒരു റിയല്‍ രാക്ഷസനില്‍ നിന്നും രക്ഷപ്പെടുത്തി ഒരു അനുജത്തിയെപ്പോലെ എന്‍റെ ചേട്ടനെ ഏല്‍പ്പിച്ചുകൊടുത്ത പുണ്യാത്മാവ് അല്ലെടീ സാമുവേല്‍ അച്ചായന്‍! ആ നിന്നോട് എനിക്ക് പ്രേമത്തിന്റെ കാര്യം പറഞ്ഞ് പറ്റിക്കാന്‍ പറ്റുമോ? എടീ പ്രേമത്തിന് കണ്ണും മൂക്കും പ്രായോം ഒന്നുമില്ല. ഷേക്സ്പിയറിന് പത്തുവയസ്സ് മൂപ്പുള്ള പെണ്ണിനെ ഭാര്യയാക്കാം. ഡോക്റ്റര്‍ ജോണ്‍സന്‍റെ ഭാര്യക്ക് ഇരുപത് വയസ്സിന്‍റെ മൂപ്പ് ഉണ്ടാവാം. എങ്കില്‍ നിന്നെക്കാള്‍ പതിനെട്ട് വയസിനു മാത്രം പ്രായക്കുറവുള്ള ആ സ്വാമിയെ പ്രേമിച്ചാല്‍ എന്താ?”
“സ്വാമിയല്ല, ഋഷി”
“ഒഹ്!പേരൊന്ന് അറിയാതെ മാറിപ്പോയപ്പോള്‍ ചൂടാകുവാണോ! കൊള്ളാല്ലോ!