മാത്രമല്ല ഭര്‍ത്താവ് സാമുവലിനോടുള്ള ഇഷ്ടം എല്ലാത്തിനും മേലെ അവളുടെ മനസ്സില്‍ ഇപ്പോഴും ശക്തായി ഉണ്ടായിരുന്നു താനും.
ജീവിതത്തില്‍ സംഭവിക്കാറുള്ള അത്തരം അനുഭവങ്ങളടക്കം സകല കാര്യങ്ങളും അവള്‍ മകന്‍ ഡെന്നീസിനോട് പങ്ക് വെയ്ക്കുമായിരുന്നു.
“ആ മമ്മി പിന്നെ വേറൊരു കാര്യം പറയാനുണ്ട്”
പെട്ടെന്നോര്‍ത്ത് അവന്‍ പറഞ്ഞു.
“എന്താമോനൂ?”
“നമ്മടെ ഋഷിയില്ലേ അവന്‍ മറ്റേ ഗോള്‍പോസ്റ്റില്‍ കയറി ഗോളടിച്ചു”
“എന്നുവെച്ചാല്‍?”
“എന്ന് വെച്ചാല്‍ മമ്മി, ഹീയീസ് ഇന്‍ ലവ്!”
“ഋഷിയോ? ലവ്വോ? ഒന്ന് പൊ ഡെന്നീ!”
ഡെന്നീസിന്‍റെ വാക്കുകളിലൂടെ ലീനയ്ക്ക് ഋഷിയെപ്പറ്റി നന്നായിഅറിയാം.
“എന്‍റെ മമ്മി! ഞാനും അതങ്ങ് വിശ്വസിച്ചില്ല! അവനെപ്പോലെ ഒരു നാണം കുണുങ്ങി, പെമ്പിള്ളേര് പിന്നാലെ നടന്ന്‍ പ്ലീസ് ഋഷി ലവ് മീ എന്ന് പറഞ്ഞിട്ടുപോലും ആരെയും ഗൌനിക്കാതിരുന്ന അവന്‍ അവസാനം പെട്ടു!”
“സത്യാണോ?”
“അതേന്നെ!”
“ആരാ മോനൂ? നിങ്ങടെ ക്ലാസ്സിലെയാ? നിങ്ങടെ ക്ലാസ്സിലെ ആണെങ്കില്‍ നിക്ക് നിക്ക് ഞാന്‍ ഒന്ന് ഗസ്സ് ചെയ്യട്ടെ. ഋഷിയെപ്പോലെ ഒരു കുട്ടീടെ മനസ്സ് ഇളകണമെങ്കില്‍ അത് മിക്കവാറും ലക്ഷ്മി ശങ്കര്‍ആയിരിക്കും. അല്ലേ? ലക്ഷ്മിയല്ലേ?”
“ലക്ഷ്മീം പാര്‍വ്വതീം ഭവാനീം ഒന്നും അല്ല!”
“എഹ്? അല്ലേ? പിന്നെ?”
“അവിടെയല്ലേ ട്വിസ്റ്റ്!”
“ട്വിസ്റ്റോ?എന്ത് ട്വിസ്റ്റ്?”
“എന്‍റെ മമ്മി മമ്മീടെ പുന്നാരമോന്റെ ചങ്ക് ഫ്രണ്ടിന്റെ മനസ്സിളക്കിയ പെണ്ണിന്‍റെ പേരോ വയസ്സോ ജാതിയോ മതമോ അഡ്രസ്സോ മൊബൈല്‍ നമ്പറോ മെയില്‍ ഐഡിയോ പിന്‍കോഡോ ഒന്നും അവനറിയില്ല. ജസ്റ്റ് ഒരു ദിവസം കണ്ടു. കണ്ടപാടെ ആളങ്ങ് സ്വപ്നലോകത്തും ആയി. ഇപ്പോള്‍ ചോരയ്ക്ക് തീപിടിച്ച പോലത്തെ പ്രേമമാ…അവളെപ്പറ്റി മാത്രേ ഉള്ളൂ അവന് വിചാരം..! വേറെ ഏതോ ലോകത്ത് കേറിയ പോലെയാ!”
തുടര്‍ന്ന് അവന്‍ ഋഷി അവളെ കണ്ടുമുട്ടിയ സാഹചര്യം വിവരിച്ചു.എല്ലാം കേട്ട് കഴിഞ്ഞ് അവള്‍ പുഞ്ചിരിച്ചു.
“അയ്യോടാ! അത് മോശമായല്ലോ! ഇനിയെങ്ങനാ ആ കുട്ടി അവളെ കാണുന്നെ?”
“അതാ ഇപ്പം എന്റെം പ്രോബ്ലം. അതോര്‍ത്തിട്ട് എനിക്കും ഒരു സമാധാനം ഇല്ല. അവനാകെ നീറി കത്തി നിക്കുവാ…എന്തായാലും അവന്‍റെ മുമ്പിലേക്ക് അവളൊന്ന് പെട്ടെന്ന് വന്നാ മതിയാരുന്നു!”
“അത് കൊള്ളാല്ലോ! ഞാന്‍ ആദ്യമായിട്ടാ ഇങ്ങനെ ഒരു ലവ് സ്റ്റോറി കേക്കുന്നെ! ഇങ്ങ് വരട്ടെ. ഞാന്‍ ചോദിക്കുന്നുണ്ട്!”