ഒരു അവിഹിത പ്രണയ കഥ [സ്മിത]

Posted by

സന്ധ്യയെക്കുറിച്ച് ഓര്‍ത്ത് ഡെന്നീസ് അറിയാതെ പുഞ്ചിരിച്ചു. പനിനീര്‍പ്പൂവിന്റെ സൌന്ദര്യം. പനിനീര്‍പ്പൂവ്! ഡെന്നീസ് പുഞ്ചിരിച്ചു. ഋഷിയുടെ കൂടെ കഴിയുന്നത് കൊണ്ടാണോ തനിക്കും കവിത വരുന്നത്?

പ്രണയത്തിന്‍റെ ഈ ദിവസങ്ങള്‍ കുഴപ്പമില്ല. ലഹരിയുടെ തീഷ്ണതയിലാണ് തന്‍റെ ദിവസങ്ങളിപ്പോള്‍. ഫോണിലൂടെ അവളോട് സംസാരിക്കുന്ന സമയമാണ് തനിക്ക്സ്വര്‍ഗ്ഗം. അതൊക്കെ ശരി. പക്ഷെ,പഠനമൊക്കെ കഴിഞ്ഞ് ജോലിയൊക്കെ കിട്ടിക്കഴിഞ്ഞ് അവളെ ജീവിതത്തിലേക്ക് ക്ഷണിക്കുമ്പോള്‍ എന്തൊക്കെ പ്രശ്നങ്ങളായിരിക്കും തന്നെ കാത്തിരിക്കുന്നത്? അവളുടെ, അമ്മയോ, അമ്മാവന്മാരോ കുടുംബത്തിലെ മറ്റാരുമോ സമ്മതിക്കില്ല, ഒരു ക്രിസ്ത്യാനിയായ തന്‍റെ കൂടെ അവളെ അയയ്ക്കാന്‍.

തന്‍റെ മമ്മി മാത്രമായിരിക്കും സമ്മതിക്കുക. മമ്മിയുടെ ജീവിതത്തില്‍ സ്നേഹിക്കാനും കരുതാനും മറ്റാളുകളില്ലാത്തതിനാല്‍ ജീവന്‍ നല്‍കിയും മമ്മി തന്‍റെ കൂടെ നില്‍ക്കും. മാത്രമല്ല മമ്മിയ്ക്കും ജീവനാണ് അവളെ. അവള്‍ മരുമകളായല്ല, മകളായി തന്നെയാണ് മമ്മി കരുതാറ്.

അങ്ങനെ അവധി വന്നു.

ഋഷിയും ഡെന്നീസും ബാഗ് ഒക്കെ പായ്ക്ക് ചെയ്തു പോകാനൊരുങ്ങി.

കോഴിക്കോട് നഗരത്തില്‍ നിന്നും ഏകദേശം നാല്‍പ്പത് കിലോമീറ്റര്‍ ദൂരം മാത്രമേ ഋഷിയുടെ വീട്ടിലേക്ക് ദൂരമുള്ളൂ. അതുകൊണ്ട് തന്നെ അവന്‍ ഞായറാഴ്ചകളിലൊക്കെ വീട്ടില്‍ പോകുമായിരുന്നു. ഇടയ്ക്കൊക്കെ ഡെന്നീസും. ഡെന്നീസിനെ വലിയ കാര്യമാണ് ഋഷിയുടെ അച്ഛനും അമ്മ അരുന്ധതിയ്ക്കും ചേച്ചി രേണുകയ്ക്കും. സത്യത്തില്‍ അരുന്ധതി ഋഷിയുടെ രണ്ടാനമ്മയാണ്. പക്ഷെ ഋഷിയോടുള്ള പെരുമാറ്റത്തില്‍ ഒരിക്കലും അവരൊരു രണ്ടാനമ്മയായി തനിക്ക് തോന്നിയിട്ടില്ല. അതുപോലെയാണ് രേണുക ചേച്ചിയും. രക്ത ബന്ധമില്ലെങ്കിലും രേണുക ചേച്ചിയ്ക്ക് അവനോടുള്ള അടുപ്പവും സ്നേഹവും കാണുമ്പോള്‍ താന്‍ അമ്പരപ്പെടാറുണ്ട്.

കവിതയുടെയും സംഗീതത്തിന്‍റെയും ലോകത്തില്‍ സദാ സ്വപ്നംകണ്ടും അലസനായും കഴിഞ്ഞിരുന്ന ഋഷിയെ ഉത്സാഹിയും പ്രസരിപ്പുമുള്ളവനാക്കിയത് ഡെന്നീസാണ് എന്നാണ് അവരെപ്പോഴും പറയുന്നത്. അത് സത്യവുമായിരുന്നു.

ഡെന്നീസിനെ യാത്രയാക്കാന്‍ ഋഷി റെയില്‍വേ സ്റ്റേഷന്‍ വരെ വന്നിരുന്നു

“എടാ മേനോനെ!”

മംഗള എക്സ്പ്രസ്സിന്റെ ജനറല്‍ കമ്പാര്‍ട്ട്മെന്റിലേക്ക് കയറുന്നതിന് മുമ്പ് ഡെന്നീസ് ഋഷിയോട് പറഞ്ഞു.

“പറഞ്ഞപോലെ ക്രിസ്മസ്സിന് രണ്ടുദിവസം മുമ്പ് തന്നെ അങ്ങോട്ട്‌ എത്തിയേക്കണം കേട്ടോ!”

“അതൊക്കെ ഓക്കേ!”

ഋഷി ഉത്സാഹത്തോടെ പറഞ്ഞു. അപ്പോഴേക്കും ട്രെയിന്‍ നീങ്ങി തുടങ്ങിയിരുന്നു.

“രണ്ടു ദിവസം മുമ്പ് തന്നെ ഞാന്‍ വന്നിരിക്കും. മമ്മിയോട് പറയണ്ട. ഒരു സര്‍പ്രൈസ് ആയിക്കോട്ടെ,”

Leave a Reply

Your email address will not be published. Required fields are marked *