“അത് അറിയില്ല…ഏതായാലും ശ്രീക്കുട്ടൻ വരട്ടെ!”
അന്ന് രാത്രി ശ്രീരാഗിന്റെ കാർ പോർച്ചിലേക്ക് കയറിയപ്പോൾ തന്നെ അനിത വാതിൽക്കലേക്ക് ചെന്നിരുന്നു.പതിവ് പോലെ ശ്രീരാഗ് അവളെ നെഞ്ചോട് ഒന്ന് ചേർത്ത് പിടിച്ചു.
“എന്താ ഇന്ന് മുഖത്ത് ഒരു വാട്ടം?”
ശ്രീരാഗ് ചോദിച്ചു.
“അതൊക്കെ പറയാം,”
അനിത പറഞ്ഞു.
“ആദ്യം ശ്രീയേട്ടൻ കുളിച്ച് എന്തെങ്കിലും കഴിക്ക് …”
അനിത പറഞ്ഞു.
അയാൾ ചിരിച്ചു.
രാത്രി ഒരുമിച്ചുള്ള അത്താഴത്തിന് ശേഷം ശ്രീരാഗ് അനിതയേയും കൂട്ടി മുറ്റത്തേക്ക് പോയി. സിറ്റൗട്ടിൽ നിന്ന് രണ്ട്‍ കസേരകൾ അയാൾ പുറത്തേക്കെടുത്ത് മുറ്റത്തെ മാവിൻ ചുവട്ടിൽ വെച്ച് അവളെ നോക്കി.
“ഇരിക്ക് പെണ്ണെ..”
“എന്നാ ഇന്നൊരു സോപ്പിടീൽ?”
അനിത ഗൗരവത്തിൽ ചോദിച്ചു.
“സോപ്പിടീൽ ഒന്നും അല്ല …”
അയാൾ ചിരിച്ചു.
“ആദ്യം നിനക്ക് എന്താ പറയാനുള്ളേ എന്ന് കേൾക്കണം. പിന്നെ എനിക്ക് പറയാനുള്ളത് നീ കേൾക്കണം,”
“രണ്ടും ഒന്നാണ് എന്നാണ് എനിക്ക് തോന്നുന്നേ,”
“ആണോ? ശരി!എന്നാൽ പറ!”
“ശ്രീയേട്ടൻ എന്നോട് ഒര് ഇമ്പോർട്ടന്റ്റ് കാര്യം ഇതുവരേം പറഞ്ഞില്ല,”
ശ്രീരാഗ് ഒന്നാലോചിച്ചു.
“അതിപ്പോൾ ഇമ്പോർട്ടന്റ്റ് ആകൂന്ന് ഉറപ്പില്ല..വെറുതെ എന്തിനാ നിങ്ങക്കൊക്കെ ഒരാശ തരുന്നേ? നടന്നില്ലെങ്കിലോ? എന്ന് കരുതി…”
“എന്നാലും ശ്രീയേട്ടാ,”
അനിത അയാളെ കെട്ടിപ്പിടിച്ചു.
മുറ്റത്തു നല്ല നിലാവുണ്ടായിരുന്നു.
പുറത്തെ നഗരദൃശ്യങ്ങളെ മറച്ചു നിന്നിരുന്ന മാവുകൾക്ക് മുകളിൽ രാപ്പക്ഷികൾ കുറുകി.