ഞാൻ ആ മാൾ മുഴുവനും അലഞ്ഞ് തിരിഞ്ഞു , ചെരുപ്പ് മുതൽ ഡ്രസ്സ് വരെ മനസ്സിലൂടെ ഓടി നടന്നു . പക്ഷേ ഒന്നിലും ഒരു തൃപ്തി കിട്ടിയില്ല . അവസാനം ഒരു ഗിഫ്റ്റ് ഷോപ്പിൽ കയറി തപ്പി തപ്പി ഒരു ഐറ്റം കിട്ടി .
ഗ്ലോബ് പോലെ ഇരിക്കുന്ന ഒരു ലൈറ്റ് വൈറ്റ് ലാമ്പ്. ഇരുട്ടിൽ കത്തിച്ചാൽ പൂർണ നിലാവ് തെളിഞ്ഞിരിക്കും പോലെ ഉണ്ടാകും . നല്ല ആമ്പ്യൻസ് കിട്ടുന്ന ഒരു കിടുക്കാചി ഐറ്റം. അവൾക്ക് ഇഷ്ടപ്പെടും എന്ന വിശ്വാസത്തിൽ അതും വാങ്ങി ഞാൻ വീട്ടിലേക്ക് വണ്ടി തിരിച്ചു. വരുന്ന വഴി ഷാനുവിനുള്ള കേക്ക് ഓർഡർ കൊടുത്തു. അത് രാത്രി വാങ്ങിയാൽ മതി .
വരുന്ന വഴി നിചുവിനെ സ്കൂളിൽ നിന്നും കൂട്ടി, അവളോട് ഷാനുവിൻ്റെ birthday കാര്യം പറഞ്ഞു. സർപ്രൈസ് ആക്കാം എന്ന് കേട്ടപ്പോൾ അവളും വലിയ ത്രില്ലിൽ ആയി. ഞാൻ വരുമ്പോൾ സുമി തിണ്ണയിൽ തന്നെ ഇരിപ്പുണ്ട്. എന്നെ കണ്ടപ്പോൾ ഒന്ന് നോക്കി ചിരിച്ചു. ഞാൻ കാറ് ഷെഡ്ഡിൽ കയറ്റി. അവളെ ഒന്ന് നോക്കിയെങ്കിലും അവിടെ കണ്ടില്ല. പിന്നെ അകത്ത് കയറി.
രാത്രി ആയപ്പോൾ കേക്ക് ഞാനും നിച്ചുവും ചെന്ന് വാങ്ങി വീട്ടിൽ വച്ചു. അമ്മയ്ക്ക് ഇന്ന് നയിറ്റ് ഡ്യൂട്ടി കൂടി ഉള്ളത് കൊണ്ട് അമ്മ വീട്ടിൽ ഉണ്ടായിരുന്നില്ല, അച്ഛനോട് ഞങൾ birthday കാര്യം പറഞ്ഞ് വച്ചു. അച്ഛൻ ഉണ്ടാവില്ല ഉറക്കം കളയാൻ പറ്റില്ല എന്ന് പറഞ്ഞു.
10.30 കഴിഞ്ഞപ്പോൾ സുമി ഓൺലൈനിൽ വന്നു.
എടാ…
പറ
എന്തായി
ആയികൊണ്ടിരിക്കുന്നു.
എന്ത്
സർപ്രൈസ്
എന്നോടും പറയില്ലേ😏
🤣🤣🤣 ട്രഷർ ഹൺഡ്
എന്ന് വച്ചാ.
അവൽ എപ്പോ ഉറങ്ങും.
അവൽ കിടന്നു. ഉറങ്ങി കാണില്ല
ഞാനും നിച്ചുവും ഒരു 11 ആകുമ്പോൾ വരാം .
Ok
എന്നിട്ട് ഞങൾ പേപ്പറിൽ കുറച്ച് ഹിൻ്റ് എഴുതി വച്ചിട്ടുണ്ട് അത് അവിടെ ഒരുപാട് സ്ഥലത്ത് ഒളിപ്പിക്കും.