ആഹാ അത് കൊള്ളാമല്ലോ എന്ന വലിയ ഒരു സർപ്രൈസ് കൊടുത്താലോ.
എങ്ങനെ .
ആലോചിച്ച് പറയാം . എന്താ വങ്ങണ്ടെ.
ഡ്രസ്സ് എന്തെങ്കിലും വാങ്ങാൻ ആണ് ഞാൻ പ്ലാൻ ചെയ്തേ , പക്ഷേ ….
ആ അവൾടെ ടേസ്റ്റ് എനിക് അറിയില്ലല്ലോ . ന്ന സുമിക്കും വന്നുടെ കിരിപ്പെ.
അത് സാരുല്ല, സ്മാർട് വാച്ച് എങ്ങനെ ഉണ്ടാകും .
അവൾക്ക് ഇല്ലേ .
ഉണ്ടായിരുന്നു. അത് പോയ്.
എന്നാ അത് വാങ്ങാം. പിന്നെ ഒരു കേകും വാങ്ങിക്കാം. പിന്നെ കുറച്ച് അലവലധി സാധനങ്ങളും ok.
ആ അത് നിൻ്റെ ഇഷ്ടം പോലെ ചെയ്തോ .പൈസ ഞാൻ ഗൂഗിൾ പേ ചെയ്തേക്കാം.
Ok
ഇപ്പഴാ പോകുന്നെ.
ഒരു 3 മണി ഒക്കെ ആകുമ്പോൾ.
Ok .
അല്ലാ സുമിടെ birthday എപ്പഴാ .
എൻ്റെ കഴിഞ്ഞു
ഇപ്പോഴയിരുന്നു
ഹൗസ് വർമിങ്ൻ്റെ പിറ്റേന്ന്.
അയ്യോ ….. അറിഞ്ഞില്ലല്ലോ , പറഞ്ഞൂടയിരുന്നോ കൂരിപ്പെ.
അത് കേട്ടപ്പോൾ അവൽ ചിരിച്ചു
അതിന് അപ്പൊൾ നമ്മൾ അത്രയും കമ്പനി ആയിരുന്നില്ലല്ലോ
ഉം…..
ഏതാണ്ട് 2 മണി വരെ ഞങൾ ഓരോന്നും സംസാരിച്ചിരുന്നു. അത് കഴിഞ്ഞ് ഉറങ്ങാൻ ആയി സുമി പോയ്.
അതിനിടയിൽ ശ്യാമ ഫോണിൽ വിളിച്ചു അവളെയും സുമിയെയും ഒരേ സമയം മെയിൻ്റൈൻ ചെയ്യാൻ അത്യാവശ്യം പാടുപെട്ടു.
കുളിയൊക്കെ കഴിഞ്ഞ് ഞാൻ ടൗണിലേക്ക് ഇറങ്ങി .
മാളിൽ പോയ് ഷാനുവിന് ഒരു 3k യുടെ വാച്ച് വാങ്ങി . പിന്നെ കുറച്ച് ഡെക്കറേഷൻ ചെയ്യാനുള്ള കിടുതപ്പുകളും വാങ്ങി. ഒരു ലേഡീസ് ഷൂ ഞങ്ങളുടെ വകയായും ഷാനുവിന് വാങ്ങി, size ഒരു ഊഹം വച്ച് എടുത്തു, പാകം അയില്ലേൽ മാറ്റി വാങ്ങുകയും ചെയ്യാം.
സുമിയുടെ പിറന്നാൽ കഴിഞ്ഞുവെങ്കിലും അവൾക്ക് എന്തെങ്കിലും ഗിഫ്റ്റ് കൊടുക്കണം എന്ന് എനിക് വല്ലാത്ത ഒരു ആഗ്രഹം.