ഞാൻ അടുക്കളയിലേക്ക് ഓടി.
അവൽ എന്നെ തിരിഞ്ഞ് നോക്കി വാതിൽ തുറക്കാനയി ചെന്നു.
മുൻവശത്ത് സംസാരം എനിക്ക് കേൾക്കാൻ പറ്റുന്നുണ്ട്. ഞാൻ അവരെ ബോധ്യപ്പെടുത്താൻ വേണ്ടി റഗുലേറ്റർ ഊരി വെറുതെ കറക്കിയും, പൈപ്പുമയി റഗുലേറ്റർ കുത്തുന്നത് പോലെ ഒക്കെ കാണിച്ച് നിന്നു.
പുരുഷ ശബ്ദം :നീ എന്താ പേടിച്ച് നിൽകുന്നത്
അയ്യോ ഒന്നും പറയണ്ട ഞാൻ കുക്ക് ചെയ്ത് കഴിഞ്ഞപ്പോൾ ഗ്യാസ് ലീക്കവുന്ന മണം, അത് കണ്ട് പേടിച്ച് പോയ് പിന്നെ അപ്പുറത്തെ വീട്ടിലെ വിച്ചു അല്ല വിഷ്ണുവിനെ വിളിച്ചു. അവൻ നോക്കുന്നുണ്ട് അടുക്കളയിൽ . അതിൻ്റെ പേടി ഇപ്പഴും മാറിയിട്ടില്ല .
സ്ത്രീ ശബ്ദം : അയ്യോ ഭാഗ്യം തന്നെ പെണ്ണേ , ഒറ്റയ്ക്ക് ഇങ്ങനെയൊക്കെ ഉണ്ടായാൽ ആരായാലും പേടിക്കും.
പുരുഷ ശബ്ദം : ലീക്ക് ആണെങ്കിൽ പേടിക്കാൻ ഒന്നും ഇല്ല. സിലിണ്ടർ ഒരിക്കലും പൊട്ടിത്തെറിക്കില്ല, തീ പിടിച്ചാൽ അത് നിന്ന് കത്തും അത്രേ ഉള്ളു ഒരു നനഞ്ഞ തുണിയോ ചാക്കോ വച്ച് അണയ്ക്കവുന്നതെ ഉള്ളൂ.
അടുക്കളയിൽ ഉള്ള എനിക്ക് അവരുടെ ക്ലാസ്സെടുക്കൽ നന്നായി കേൾക്കാൻ പറ്റുന്നുണ്ട്.സുമി പറഞ്ഞതും ഞാൻ കേട്ടു. അപ്പോഴാണ് അവളുടെ കണ്ണുകളിലെ പേടി അവര് കണ്ടുപിടിച്ചു എന്ന് മനസിലായത്.
എൻ്റെ പുറകിൽ ഒരു കാൽപാധങ്ങളുടെ ശബ്ദം ഞാൻ ശ്രദ്ധിച്ചു.
പുരുഷ ശബ്ദം: കാര്യമായ ലീക്ക് ഉണ്ടോ
ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ ഒരു മധ്യ വയസ്കൻ പാൻ്റും ഷർട്ടും ഇട്ട് നിൽക്കുന്നു .
ഞാൻ അയാളെ നോക്കി ഒന്ന് ചിരിച്ചു.
കാര്യമായിട്ട് ഇല്ല പൈപ്പ് റഗുലേറ്ററിൽ നിന്നും അകന്നിരുന്നു അതിൻ്റെ ആണ്.
ഞാൻ അത് പറഞ്ഞപ്പോഴേക്കും സൂമിയും ഒരു സ്ത്രീയും കൂടി അടുക്കളയിലേക്ക് വന്നു.
ഇത്താ ഇത് ശെരി ആയിട്ടുണ്ട് . പിന്നെ ഉപയോഗം കഴിഞ്ഞാ റഗുലേറ്റർ ഒന്ന് ഓഫ് ആക്കി വച്ചേക്ക്, ആവശ്യമുള്ളപ്പോൾ ഓൺ ആക്കിയാൽ മതി വേറെ കുഴപ്പം ഒന്നും ഇല്ല.