ഞാൻ അത് വക വയ്ക്കാതെ അവളെ എൻ്റെ നെഞ്ചോട് ചേർത്ത് പിടിച്ചു. അനക്കമില്ലാതെ അവൽ എൻ്റെ നെഞ്ചിന് മുകളിൽ താടി കുത്തി, അവളുടെ നെഞ്ച് എൻ്റെ നെഞ്ചിന് താഴെ ചേർന്ന് ശിലപോലെ അവൽ നിന്നു.
മിനിറ്റുകൾ നീണ്ടു നീണ്ടു പോയി .
ഏതാണ്ട് ഒരു 10 മിനുട്ട് ഞാൻ അവളെ അങ്ങനെ തന്നെ ചേർത്ത് വച്ചു.
അവൽ പതിയെ എന്നിൽ നിന്നും അടർന്ന് മാറി രണ്ട് സ്റ്റെപ്പ് പിന്നിലേക്ക് വച്ചു , മുഖത്ത് നോക്കാതെ നിലത്ത് നോക്കി സുമി നിൽക്കുന്നു.
ആകാശ നീലയിൽ പൂക്കളുള്ള ചുരിദാർ ടോപ്പും അതേ കളറിൽ ഉള്ള പാൻ്റും തലയിൽ ഒരു ചുവന്ന ഷാളും ആണ് അവൽ ധരിച്ചിരുന്നത്.
ഞാൻ എൻ്റെ കാലുകൾ അവളുടെ അടുത്തേക്ക് എടുത്തുവച്ചു. എൻ്റെ കാലുകളുടെ ചലനം അവൽ നന്നായി കാണുന്നുണ്ട് , അവൽ ഒരു ചുവട് പിറകിലേക്ക് കാല് വച്ചു. ഞാൻ ഓരോ ചുവട് മുന്നിലേക്ക് വച്ചപോഴും അവളും പിന്നിലേക്ക് ഓരോ ചുവട് വച്ചു. അവളുടെ കാലുകൾ ഹാളിലെ സോഫയിൽ ചെന്ന് മുട്ടി പെട്ടന്നവൽ ഷാൾ കൂട്ടി കൈകൾ കൊണ്ട് കണ്ണ് പൊത്തി.
സുമി ….
അവൽ ഒന്നും മിണ്ടിയില്ല. ഞാൻ പതിയെ അവളുടെ ചെവിക്ക് അരികിലേക്ക് ചുണ്ട് ചേർത്തു.
എന്താ ഒരു കരിഞ്ഞ മണം .
പെട്ടന്നവൽ കൈ മാറ്റി കണ്ണ് മിഴിച്ചു എന്നെ നോക്കി .
പടച്ചോനെ ……
എന്നും വിളിച്ച് അടുക്കളയിലേക്ക് ഒറ്റ ഓട്ടം.
അവളുടെ പുറകെ ഞാനും ചെന്നു. ഞാൻ നോക്കുമ്പോൾ അവൾ അടുപ്പിൽ വച്ച എന്തോ പാത്രം എടുത്ത് മാറ്റുന്നതാണ് കണ്ടത്.
എന്താ കരിഞ്ഞത്
ഞാൻ ഇന്നലത്തെ തോരൻ കുറച്ച് ചൂടാക്കാൻ വച്ചതാ അത് ചുവട്ടിൽ പിടിച്ചു കരിഞ്ഞു.
എന്നെ നോക്കാതെ അവളത് പറഞു കൊണ്ട് സിങ്കിൽ ഒരു പാത്രം വച്ച് അതിൽ വെള്ളം നിറച്ച് അതിലേക്ക് കരിഞ്ഞ പത്രത്തിൻ്റെ അടിഭാഗം ഇറക്കി വച്ചു.