ഞാൻ അവൻ്റെ ഫോൺ വാങ്ങി പോക്കറ്റിൽ ഇട്ടു.
ചേട്ടാ ഫോൺ
അത് കുറച്ച് നാള് എൻ്റെ കൈൽ ഇരിക്കട്ടെ.
ചേട്ടാ വേണ്ട ചേട്ടാ ഞാൻ അത് കളഞ്ഞോളം, ഇനി മേലിൽ അവളെ ശല്യം ചെയ്യില്ല വിളിക്കത്തും ഇല്ല. സത്യം.
നീ സത്യമൊന്നും ചെയ്യണ്ട അല്ലെങ്കിൽ തന്നെ നീ ഇനി ഇത് ചെയ്ത നിൻ്റെ അവസാനമല്ലേ.
മനു: നീ ഇങ്ങ് ഇറങ്ങിക്കെ ഒന്ന് ഉപദേശിക്കട്ടെ നിന്നെ .
അതും പറഞ്ഞ് മനു അവനെയും കൊണ്ട് ഇറങ്ങി.
ഇറങ്ങലും കരണ കുറ്റി നോക്കി ഒരെണ്ണം പൊട്ടിച്ചു.
ചേട്ടാ തലല്ലെ ചേട്ടാ ഇനി ഒന്നും ചെയ്യില്ല ചേട്ടാ.
ചെക്കൻ്റെ കണ്ണിൽ നിന്നും വെള്ളം ചാടി
ഇത് കണ്ട മിഥുനും വണ്ടിയിൽ നിന്നും ഇറങ്ങി അവനിട്ട് രണ്ട് മൂന്ന് അടിയും ഇടിയും കൊടുത്തു.
ചെക്കൻ പേടിച്ച് കരഞ്ഞ് കാല് പിടിക്കാൻ തുടങ്ങി.
അവളോട് ചെയ്ത കാര്യങ്ങളും , അവളെ ഭീഷണി പെടുത്തിയ കാര്യങ്ങളും ഇനി ഇത് ആവർത്തിക്കില്ല എന്നുള്ളതും , അവൾക്ക് എന്ത് സംഭവിച്ചാലും അതിൻ്റെ ഉത്തരവാദി അവൻ ആണെന്ന് സ്വയം എൽകുന്നു എന്നും അവൻ്റെ പേരും അഡ്രസ്സും ഡ്രൈവിംഗ് ലൈസൻസ് വച്ചുള്ള ഒരു വീഡിയോ ഞാൻ അവൻ്റെ ഫോണിലെ ക്യാമറ ഓൺ ചെയ്ത് വീഡിയോ റെക്കോർഡ് ചെയ്ത് എടുത്തു.
അവൻ്റെ കൂടെ വന്ന ചെക്കണ്ടെയും ഒരു വീഡിയോ എടുത്ത് അവനും മിഥുൻ്റെ വക രണ്ടെണ്ണം കൊടുത്തു.
അവൻ്റെ ഫോണിൻ്റെ സിം ഊരി അവന് കൊടുത്തിട്ട് അവൻ്റെ ഫോണും ഞാൻ പോക്കറ്റിൽ ഇട്ടു.
ഒരുപാട് കെഞ്ചിയെങ്കിലും ഞാൻ കൊടുക്കാൻ കൂട്ടാക്കിയില്ല.
അവസാനം സ്കൂളിന് മുന്നിൽ മിഥുനേയും മനുവിനെയും ഇറക്കി വിട്ട് ചെക്കന്മാർ ജീവനും കൊണ്ട് ഓടി.
അവന്മരോട് യാത്രയും പറഞ്ഞ് ഞാൻ നേരെ വീട്ടിലേക്ക് പോയ് . വീട്ടിൽ എത്തിയപ്പോൾ സമയം 11 ആയി .
വീഡിയോ കാണാൻ ഉള്ള ആവേശത്തിൽ ഞാൻ വേകം അവൻ്റെ ഫോൺ എടുത്ത് ഫോൾഡർ ഓപ്പൺ ആക്കി വീഡിയോ പ്ലേ ആക്കി.