മിഥുൻ : എന്താ പ്ലാൻ , നേരെ കേറി പൊട്ടിച്ചാലോ.
Me: അത് റിസ്ക് ആണ് ചേട്ടാ . കാരണം ഇവിടെ ഇപ്പൊ 3 വണ്ടികൾ കിടപ്പുണ്ട് അതിൽ ഏതാണ് അവൻ എന്ന് പറയാൻ പറ്റില്ല . പിന്നെ സംശയം തോന്നി അവര് വലിഞ്ഞാൽ പിന്നെ നമുക്ക് കിട്ടാൻ ചാൻസ് കുറവാണ് . പണി പാളിയാൽ അവൻ ചിലപ്പോൾ വീഡിയോ വൈറൽ ആക്കാനും ചാൻസ് ഉണ്ട്.
മനു : എന്നാ ഒരു കാര്യം ചെയ് നീ ആ കൊച്ചിനോട് അവനെ വിളിച്ചിട്ട്
വണ്ടി ഗയിറ്റിന് അടുത്ത് ചേർത്ത് വയ്ക്കാൻ പറ അവൾക്ക് പെട്ടന്ന് വന്ന് കെറാൻ വേണ്ടി. അപ്പൊൾ അവര് മൂവ് ചെയ്യുമ്പോൾ നമുക്ക് വണ്ടി കണ്ട് പിടിക്കാം. അവളെ കണ്ടിട്ട് അവൻ ഡോറുതുറക്കുമ്പോൾ നമുക്ക് അതിലേക്ക് കയറാം അല്ലെങ്കിൽ അവനെ പിടിച്ച് താഴെ ഇറക്കം . അവൽ നേരെ ക്ലാസ്സിലേക്ക് പോക്കൊട്ടെ . നീ അവളോട് പുറത്തേക്ക് വരാൻ പറ
Me: ആ അത് കൊള്ളാം . നമുക്ക് വണ്ടിയിൽ ചാടി കയറാം. അതാ നല്ലത് .
മിഥുൻ: എന്നാ ഒരു കാര്യം ചെയ്യാം . ഞാനും മനുവും വണ്ടിയിൽ കയറാം. എന്നിട്ട് ആളില്ലാത്ത സ്ഥലത്ത് അവനേം കൂട്ടി വരാം . നീ അവളെ ക്ലാസ്സിലേക്ക് യാത്ര ആക്കി വണ്ടിയും എടുത്ത് പോരെ.
Ok ok
ഞാൻ ഷാനുവിനെ ഫോണിൽ വിളിച്ച് കര്യങ്ങൾ പറഞു.
ഈ സമയം കൊണ്ട് മനു സ്കൂൾ ഗയിറ്റിന് ഉള്ളിലേക്ക് നടന്ന് കയറി.
കുറച്ച് കഴിഞ്ഞപ്പോൾ നിർത്തിയിട്ട കാറുകളിൽ നിന്നും ഒരു സ്വിഫ്റ്റ് ഡിസയർ കാർ മുന്നിലേക്ക് നീങ്ങി വന്നു.
ഷാനു നടന്ന് വരുന്നതും കാണാം . അവൽ ഫോൺ എടുത്ത് എന്തോ സംസാരിക്കുന്നത് കാണാം. അപ്പൊൾ തന്നെ ആ കാറിൻ്റെ മുന്നിലെ ഡോർ മുഴുവനായി തുറന്നു. അവൽ ഗെയിറ്റ് എത്തുന്നതിന് മുന്നേ തന്നെ മനു മതിലിൻ്റെ മറവിൽ നിന്നും ഓടി വണ്ടിയിൽ കയറി ഇരുന്നു .