നിച്ചു: നീ ഇന്നും ലീവ് ആണോ
എന്തെയ്,
ബാഗ് വേണ്ടേ
ഹി ഹി ഹി ഞാൻ ഇന്ന് ലീവ് ആണ്
എനിക്കും വേണം ഇന്ന് ലീവ് , മടിയകുന്നു 😩
പൊടി മര്യാദയ്ക്ക് സ്കൂളിൽ പൊടി മടിച്ചി
അപ്പോ നീയോ
ഞാൻ കോളേജിൽ , നീ സ്കൂളിൽ മിണ്ടാതെ മര്യാദയ്ക്ക് വണ്ടിയിൽ കയറ്.
ഞാൻ അവളെയും കൂട്ടി ബസ്സ് സ്റ്റോപ്പിൽ ആക്കി, ഷാനുവിൻ്റെ സ്കൂളിലേക്ക് വിട്ടു. മനുവിനെ നേരത്തെ വിളിച്ച് പറഞ്ഞത് കൊണ്ട് ഞാൻ എത്തുന്നതിന് മുന്നേ അവരും അവിടെ എത്തി.
സ്കൂളിൽ എത്തിയ ഷാനു എന്നെ ഫോൺ വിളിച്ചു .
ചേട്ടാ അവൻ പുറത്ത് ഉണ്ട് എന്ന് തോനുന്നു അവൻ എന്നെ വിളിക്കുന്നുണ്ട് ഞാൻ കോൾ എടുത്തിട്ടില്ല.
ഒരു കാര്യം ചെയ് നീ അവനെ അങ്ങോട്ട് വിളിക്ക്, എന്നിട്ട് വരാം ബസ്സിൽ എല്ലാവരും നിന്നെ കണ്ടത് കൊണ്ട് ക്ലാസ്സിൽ കയറിയില്ലെങ്കിൽ പ്രശ്നം ആകും അതുകൊണ്ട് കള്ളം എന്തെങ്കിലും പറഞ്ഞ് ലീവ് പറഞ്ഞിട്ട് വരാം എന്ന് പറ അതുവരെ അവനോട് വെയ്റ്റ് ചെയ്യാൻ പറ .
Ok ചേട്ടാ. അപ്പോ ഞാൻ ഇവിടെ എന്തെങ്കിലും പറയണോ.
ഒന്നും വേണ്ട നീ ജസ്റ്റ് ഞാൻ പറയുമ്പോൾ ഗയിറ്റിൻ്റെ അടുത്ത് വന്നാ മതി. വേറെ ഒന്നും വേണ്ട
Ok
അവൽ ഫോൺ വച്ചു
അപ്പോഴേക്കും ഞാനും അവിടെ എത്തിയിരുന്നു. അവളുടെ സ്കൂളിൻ്റെ മുന്നിൽ ഉള്ള വെയ്റ്റിംഗ് ഷെൽട്ടറിൽ മനുവും അവൻ്റെ ചേട്ടനും ഉണ്ടായിരുന്നു. ഞാനും അവരുടെ കൂടെ അവിടെ കയറി ഇരുന്നു .
ഡാ ഇത് മിഥുൻ അമ്മായിടെ മോൻ ആണ് ഞാൻ പറഞ്ഞില്ലേ.
ഹായ് ഞാൻ വിഷ്ണു
ഞങ്ങൽ പരസ്പരം പരിചയപെട്ടു.
ഞാൻ പരിസരം ഒന്ന് നോക്കി 3 കാറുകൾ സ്കൂളിന് പുറത്ത് പാർക്ക് ചെയ്തിട്ടുണ്ട് ഇതിൽ ഏത് എന്നത് ഞങ്ങൾക്ക് ഒരു പിടിയും ഇല്ല .