ഡാ ……… 😡
ഞാൻ പെട്ടന്ന് ഉയർന്ന് വന്ന ദേഷ്യത്തിൽ ഒച്ചയെടുത്തു.
എൻ്റെ ശബ്ദം കേട്ടതും
ഡാ.. ഡാ.. വിട്ടോ വിട്ടോ
ബൈക്ക് പെട്ടന്ന് തന്നെ വേകതയിൽ മുന്നിലേക്ക് പോയ് .
ഞാൻ പെട്ടന്ന് തന്നെ ബൈക്കിൽ നിന്നുമിറങ്ങി അവളുടെ അടുത്തേക്ക് ഓടി ചെന്നു.
ഷാനു …. ഷാനു. ..
കണ്ണും പൊത്തി നിന്ന അവളെ ഞാൻ കുലുക്കി വിളിച്ചു.
അവൽ കണ്ണുതുറന്ന് നോക്കിയപ്പോൾ അവന്മാർ പോയിരുന്നു . അവൽ പെട്ടന്ന് എന്നെ നോക്കി വിധുംബി കരഞ്ഞു .
ഇല്ല ഇല്ല ഒന്നുമില്ല എന്തിനാ കരയുന്നെ അവര് പോയ് കരയാതിരിക്ക്.
ഞാൻ നിലത്തേക്ക് നോക്കിയപ്പോഴാണ് മനസ്സിലായത് അവൾക്ക് നേരെ എറിഞ്ഞത് കോഴി മുട്ടകൾ ആയിരുന്നു.
ഞാൻ അവളെയും കൂട്ടി തൊട്ടടുത്ത് ഉണ്ടായ ബസ്സ് സ്റ്റോപ്പിലേക്ക് നടന്ന് അവളെ അവിടെ പിടിച്ചിരുത്തി.
കുറച്ച് നേരം ഒന്നും മിണ്ടാതെ അവൾക്ക് കൂട്ടിരുന്നു. കോഴി മുട്ടയോക്കെ എറിയനും മാത്രം ഇത്ര ചീപ്പ് ഏർപ്പാട് ആരാ. അവളുടെ കരചിലൊന്ന് ഒതുങ്ങിയപ്പോൾ ഞാൻ അവളോട് മിണ്ടാൻ തുടങ്ങി.
ഷാനു നമുക്ക് പോകണ്ടേ ഉമ്മ കാത്തിരിപ്പുണ്ടാകും.
മ്….
അവരെ അറിയുമോ നിനക്ക്
മ്
ആരാ അത്.
അത് ചോതിച്ചപ്പോൾ അവൽ എന്നെ ഒന്ന് നോക്കി . അവളുടെ കണ്ണുകൾ നിറഞ്ഞു.
ഏയ് എന്തിനാ കരയുന്നേ… എന്നോട് പറയാൻ ബുദ്ധിമുട്ടുള്ളത് ആണോ.
മ്….
അവൽ മൂളികൊണ്ട് തലയാട്ടി
വിശ്വാസം ഇല്ലാത്തത് കൊണ്ട് ആണോ?
അതിനവൾ അല്ല എന്ന അർഥത്തിൽ തലകുലുക്കി .
അവര് ഭീഷണി മുഴക്കിയിട്ടുണ്ടോ ആരോടെങ്കിലും പറഞാൽ ഉപദ്രവിക്കും എന്ന്
അതിനും അവൽ ഇല്ല എന്ന അർഥത്തിൽ തല കുലുക്കി .
പിന്നെ എന്തിനാ പേടിക്കുന്നത് ….ഉമ്മ അറിയും എന്നോർത്ത് ആണോ ?
മ്….
അതേ എന്ന അർഥത്തിൽ അവൽ തലകുലുക്കി.