ഹും… മിക്ക വീട്ടിലും ഇത് തന്നെയാണ് അവസ്ഥ .
പെട്ടന്നാണ് എൻ്റെ ഫോൺ വൈബ്രേറ്റ് ചെയ്തത് . നോക്കുമ്പോൾ സുമി ആയിരുന്നു .
എന്താ മോളുസെ
ഹരിത എൻ്റെ അടുത്ത് ചേർന്ന് ഇരുന്നു അവൽ പറയുന്നത് കേൾക്കാൻ ആയിട്ട് കാതോർത്തൂ.
നീ ക്ലാസ്സിൽ ആണോ
അതെല്ലോ , എന്താ പരിപാടി.
ടൗണിൽ വരേണ്ട അവശ്യം ഉണ്ട് , നീ എപ്പഴാ ഇറങ്ങുന്നത് .
ഞാൻ ഒരു 4 ആകും
അത് കഴിഞ്ഞ് ഫ്രീ ആണെങ്കിൽ ഒരു ഉപകാരം ചെയ്യാമോ ?
ആ പ്രതേകിച്ചു പരിപാടി ഇല്ല പറഞ്ഞോ
അനിയൻ വരും എന്നെ കൂട്ടാൻ ഇക്കയുടെ .
ആ
ഞങ്ങളുടെ ഒരു ബന്ധു ഹോസ്പിറ്റലിൽ ഉണ്ട് അവരെ കാണാൻ ഞാൻ അവരുടെ കൂടെ പോകും. അപ്പോ മോളെ നീ സ്കൂളിൽ നിന്നും കൂട്ടിയിട്ട് മാളിലേക്ക് വരുമോ. അവൽ സ്കൂൾ ബസ്സിനാ വരുന്നത് . ലൈൻ ബസ്സിന് പോയ് അവൾക്ക് പരിചയവും ഇല്ല അതാ. ഞാൻ ഇവിsന്ന് ഇറങ്ങി മാളിലെക്ക് വന്നോളും.
അതിനെന്താ ഞാൻ പോകാം . പക്ഷേ അവൽ ഞാൻ എത്തുമ്പോഴേക്കും ബസ്സിൽ കയറിയാലോ.
ഞാൻ അവളുടെ ക്ലാസ്സ് ടീച്ചറെ വിളിച്ച് പറഞ്ഞോളം, അവളുടെ ക്ലാസ്സ് കഴിയുമ്പോ 4.30 ആകും .
ആ ഏന്നാൽ ഏതെങ്കിലും ഒരു സ്പോട്ട് പറഞ്ഞിട്ട് അവിടെ നിൽക്കാൻ പറ ഞാൻ അവിടന്ന് കൂട്ടികോളം
ഞാൻ എന്നാ ടീച്ചറെ വിളിച്ചിട്ട് നിന്നെ വിളിക്കാം . Ok
Ok
ഹരിത: എടാ ഈ കൊച്ചിൻ്റെ അല്ലേ നീ ഇന്നലെ കണ്ടു എന്ന് പറഞ്ഞത്
Yes
പാവം അതിന് നല്ല മടി കാണും നിന്നെ ഫേസ് ചെയ്യാൻ.
എന്തിന് ഞാൻ അതിന് ഒന്നും പറയാൻ ഒന്നും പോണില്ല .
അത് അവൾക്ക് അറിയില്ലല്ലോ .