കൂട്ടിലെ കിളികൾ 5 [ഒടിയൻ]

Posted by

 

അയ്യോ …. ഇതെന്താ 😃

 

Belated Happy Birthday സുമി

 

പെട്ടന്ന് തന്നെ ചിരി പൂത്തുലഞ്ഞ ചുണ്ടുകളിലും കവിളുകളിലും സന്തോഷത്തിൻ്റെ സങ്കടം നിഴലടിച്ചു

 

എന്താ മുഖത്ത് ഒരു വട്ടം 😄

 

പെട്ടന്ന് തന്നെ അവളുടെ കണ്ണുകളിൽ ഈറൻ പടർന്നു.

 

സുമി അയ്യേ എന്തിനാ കരയണെ

 

ഒരു കൈൽ ലാമ്പും പിടിച്ച് ഞൻ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു .

 

മോശാട്ടോ അയ്യേ …..

 

ഞാൻ അവളുടെ തോളിന് സൈഡിൽ പിടിച്ച് ചെറുതായി കുലുക്കി .

 

ഇത് ഇഷ്ടപ്പെടാത്തത് കൊണ്ട് ആണോ കരയുന്നെ.

 

പെട്ടന്ന് തന്നെ അവൽ എന്നെ നോക്കി നനഞ്ഞ് ഉറ്റുന്ന കണ്ണുകൾക്ക് ഇടയിലൂടെ ആ ചുണ്ടിൽ ചിരി വിരിഞ്ഞു

ലാമ്പ് എൻ്റെ കൈൽ നിന്നും വാങ്ങി

 

പോടാ….. എനിക് ഒത്തിരി ഇഷ്ടായി

 

എന്നിട്ടാണോ ഇങ്ങനെ കരയുന്നെ അയ്യേ

 

ഇത്തിരി സന്തോഷം ആയി എനിക്ക് .

 

അവൽ അതും പറഞ്ഞ് ആ ലാമ്പ് നോക്കി ആസ്വദിച്ചു.

 

Thank you വിച്ചു.

എന്നെ നോക്കി , അവളുടെ കണ്ണുകളിൽ ഒരുപാട് സ്നേഹവും , സന്തോഷവും തിളങ്ങി നിന്നു.

 

എൻ്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സമ്മാനം .

 

ഓ പിന്നേ.

 

സത്യം . സമ്മാനങ്ങൾ കിട്ടിയിട്ടുണ്ട് പക്ഷേ എൻ്റെ മനസ്സ് അറിഞ്ഞ്, എനിക്ക് ഇഷ്ടം ഉള്ളത് സമ്മാനം ആയി കിട്ടിയത് ഇത് ആദ്യമാണ്.

 

ഇഷ്ടപ്പെട്ടോ ?

 

ഒത്തിരി ഒത്തിരി … നിനക്ക് അറിയോ എനിക്ക് നിലാവെന്നു വച്ചാ ഭയങ്കര ഇഷ്ടം ആണ് .

അതും പറഞ്ഞ് അവൽ ലാമ്പ് ബെഡിന് അടുത്തുള്ള ടേബിളിൽ വച്ചു.

 

എത്ര തവണ ഞാൻ മൂണും നോക്കിയിരുന്നിട്ടുണ്ടെന്ന് അറിയോ , എൻ്റെ ഉറക്കം ഇല്ലാത്ത രാത്രികളിൽ ഞാൻ സ്നേഹിച്ച് തുടങ്ങിയതാണ് നിലാവിനെ.

അതും പറഞ്ഞ് അവളെന്നെ നോക്കി .

 

പൂർണ നിലാവ് ഉള്ള രാത്രികളിൽ ഞാൻ ഉറങ്ങാതെ നിലാവും നോക്കിയിരിക്കറുണ്ട് 😊

Leave a Reply

Your email address will not be published. Required fields are marked *