ഞാൻ കണ്ണ് കെട്ടികൊട്ടെ
അതെന്തിനാ
അതൊക്കെ ഉണ്ട് കെട്ടട്ടെ
ഉള്ളിൽ അല്പം ഭയവും , സംശയവും അവളിൽ നിഴലിച്ചു. എത്ര പരിചയം ആണ് എന്ന് പറഞ്ഞാലും അർദ്ധരാത്രി , വീട്ടിൽ മറ്റൊരു പുരുഷൻ കണ്ണുകൾ കെട്ടി ഇരുട്ടിലേക്ക് ആനയിക്കുമ്പോൾ ഒരു ഭയം സ്വാഭാവികം ആണ്.
അവൽ എന്നിലുള്ള വിശ്വാസത്തിൽ ഒടുവിൽ സമ്മതം മൂളി
അവൽ എനിക്കായി കണ്ണുകൾ അടചു തന്നപ്പോൾ ഞാൻ കൈൽ ഉണ്ടായ ടൗവൽ കൊണ്ട് അവളുടെ കണ്ണുകളെ കെട്ടി.
അവളുടെ കൈയും പിടിച്ച് ഞാൻ നടന്നു.
എടാ ഇത് എങ്ങോട്ടാ ….
പേടിക്കാതെ വാ
ഞാൻ വലിക്കുന്നതിന് അനുസരിച്ച് അവൽ എനിക്കൊപ്പം പയ്യെ പയ്യെ നടന്ന് വന്നു.
ഞാൻ അവളെയും കൂട്ടി അവളുടെ ബെഡ്റൂമിലേക്ക് കയറി.
സുമി ഒരു മിനിറ്റ് കെട്ട് അഴിക്കല്ലെ ഞാൻ ഇപ്പൊ വരാം
ഉം….
ഞാൻ വേകം ചെന്ന് ഹാളിലെ ലൈറ്റ് ഓഫ് ചെയ്തു.
അവളുടെ റൂമിൽ തിരിച്ച് വന്ന് റൂമിലെ ലൈറ്റും ഓഫ് ചെയ്തു.
പതിയെ പതിയെ ഞാൻ അവളുടെ അടുത്തേക്ക് ചെന്നു.
സുമി ….
അവളുടെ അടുത്ത് ചേർന്ന് നിന്ന് ഞാൻ പതിയെ വിളിച്ചു. അവളുടെ ചുണ്ടുകളിൽ വിയർപ്പിൻ്റെ തുള്ളികൾ പടർന്നു. ചുണ്ടുകൾ ചെറുതായി വിറയ്ക്കുന്നത് പോലെ . ഉള്ളിൽ എന്തോ ആന്തൽ അവളെ കീഴടക്കിയിരിക്കുന്നു, അവളുടെ ഹൃദയമിടിപ്പ് കൂടിവന്നു , എൻ്റെ ശ്വാസം അവളുടെ ചുണ്ടുകളിൽ തട്ടുന്നത് അവൽ അറിഞ്ഞു. അവളുടെ മാറിടങ്ങൾ ഉയർന്ന് പൊന്തികൊണ്ടിരുന്നു
കണ്ണ് തുറക്ക്…..
അവൽ പെട്ടന്ന് തന്നെ കൈ പുറകിലേക്ക് കൊണ്ട് പോയ് അവളുടെ കെട്ടുകൾ അഴിച്ചു.
കണ്ണ് തുറന്നതും അവൽ പെട്ടന്ന് തന്നെ ഒന്ന് ഞെട്ടി
പിന്നെ പതിയെ ആ ചുണ്ടുകളിൽ ചിരി വിടർന്നു ആ കണ്ണുകളിൽ കൗതുകം പൂത്തു
കവിളുകളിൽ പുഞ്ചിരി വിതറി.
ഞാൻ അവൾക്കായി വാങ്ങിയ മൂൺ ലൈറ്റ് ആ ഇരുട്ടിൽ എനിക്കും അവൾക്കും ഇടയിൽ അന്ധതയുടെ ഇരുളിനെ മറക്കുന്ന വെളിച്ചം നൽകി നിൽക്കുന്നു.