ഞാൻ : ഏത് ഇത്ത? എന്ത് കട?
സീനത്ത് : ഓ… തയ്യൽക്കടയിലെ ഇത്ത, അവര് ചോദിച്ചപ്പോ ഞാൻ അങ്ങനെയാ പറഞ്ഞത്
ഞാൻ : ഓ അങ്ങനെ, അല്ല ഞാൻ എന്തിനാ അവരെ കാണുന്നത്?
സീനത്ത് : അവര് അർജുനെ എവിടെയോ കണ്ടട്ടുണ്ടെന്ന് പറഞ്ഞു , വരുമ്പോ കേറാൻ പറഞ്ഞട്ടുണ്ട്
ഞാൻ : എന്നെയോ?പിന്നെ ഞാനൊന്നുമില്ല ഒന്നാമതെ മനുഷ്യനിവിടെ വട്ടുപിടിച്ചിരിക്കുവാ അപ്പോഴാ, ഇത്ത ചെല്ലാൻ നോക്ക് നമുക്ക് ഉച്ചക്ക് കാണാം
സീനത്ത് : പ്ലീസ് അർജുൻ വന്നില്ലെങ്കിൽ അവർക്ക് എന്തെങ്കിലും സംശയം തോന്നും
ഞാൻ : ഓഹ്…
സീനത്ത് : പ്ലീസ്…
ഞാൻ : ആ നടക്കെന്ന
കടയിലേക്ക് നടന്ന സീനത്തിന്റെ പുറകിൽ മടിയോടെ നടന്ന്
ഞാൻ : ക്യാഷ് വേഗം തിരിച്ചു തരാട്ടാ ഇത്ത
പുറകിലേക്ക് നോക്കി പുഞ്ചിരിച്ചു കൊണ്ട്
സീനത്ത് : അതിനു ക്യാഷ് ഞാൻ ചോദിച്ചോ?
എന്ന് പറഞ്ഞ് കടയുടെ വാതിൽ തുറന്ന് സീനത്ത് അകത്തു കയറി, അടഞ്ഞ വാതിൽ തുറക്കാൻ നേരം കടയുടെ മുന്നിൽ ഒരു ഓട്ടോ വന്നുനിന്നു, വാതിൽക്കൽ നിന്ന ഞാൻ തിരിഞ്ഞു നോക്കുമ്പോൾ ഓട്ടോയിൽ നിന്നും റെഡ് വ്രിങ്ക്ളി സൽവാർ സ്യൂട്ട് അണിഞ്ഞ ഒരു പെണ്ണ് കൈയിൽ ഒരു ഹാൻഡ് ബാഗുമായി ഇറങ്ങിവന്നു, എന്നെക്കണ്ടതും
സൽമ : ഡാ അജു നീ എന്താ ഇവിടെ?
ടെൻഷൻ അടിച്ചിരുന്ന മനസ്സിൽ ഒരു കുളിര് വന്ന സന്തോഷത്തിൽ
ഞാൻ : ഡി സിൽക്കേ നീയോ?
വേഗം എന്റെ അടുത്തേക്ക് വന്ന് കൈയിൽ നുള്ളി
സൽമ : വാപ്പയാടാ ഓട്ടോയിൽ
കൈ തിരുമ്മി ഓട്ടോയുടെ ഡ്രൈവിംഗ് സീറ്റിലിരുന്ന് ഫോണിൽ സംസാരിക്കുന്ന കിളവനെ നോക്കി ചിരിച്ചു കാണിച്ച്
ഞാൻ : അല്ല നീ എന്താ ഇവിടെ? എത്ര നാളായി കണ്ടിട്ട്
സൽമ : അത് കൊള്ളാം എന്റെ കടയിൽ വന്നിട്ട് ഞാൻ എന്താ ഇവിടെയെന്നോ?
ഞാൻ : ഏ.. നിന്റെ കടയോ?
എന്ന് ചോദിച്ച് ഞാൻ ബോർഡിലേക്ക് നോക്കി ‘ സൽമ ടൈലറിങ് ലേഡീസ് ആൻഡ് കിഡ്സ് ‘ എന്നത് കണ്ട്