ഞാൻ : എന്ത് സഹായം?
ഇന്ദു : അത് ഞാൻ ഇവളോട് പറഞ്ഞട്ടുണ്ട്, അവള് പറയും
ഞാൻ : മം
ഇന്ദു : എന്നാ നിങ്ങള് സംസാരിച്ച് നല്ലൊരു തീരുമാനം എടുക്ക്
എന്ന് ചെറിയൊരു ഭീഷണി സ്വരത്തിൽ പറഞ്ഞ് ഫോൺ മയൂന് കൊടുത്ത്
ഇന്ദു : ഡി ഞാൻ പോണ്.. പറഞ്ഞത് മനസ്സിലായല്ലോ, എന്താന്ന് തീരുമാനിച്ചിട്ട് എന്നെ വിളിക്ക് ഇല്ലെങ്കിൽ അറിയാലോ
മയൂഷ : മം…
ഇന്ദു പോയതും
മയൂഷ : ഹലോ
ഞാൻ : ആ എന്താ കാര്യം?
മയൂഷ : അത് അവൾക്ക് കുറച്ചു പൈസ വേണമെന്ന്
ഞാൻ : പൈസയോ..?
മയൂഷ : മം
ഞാൻ : എത്രയാ?
മയൂഷ : അൻപതിനായിരം
ഞാൻ : ഏ… അത്രയും പൈസക്ക് ഞാൻ എവിടെ പോവാനാ
സങ്കടത്തോടെ
മയൂഷ : എനിക്കറിയില്ല… കൊടുത്തില്ലെങ്കിൽ അവൾ എല്ലാരോടും പറയുമെന്നാ ഭീഷണി
ഞാൻ : ഓ പിന്നെ അതിനു അവളുടെ കൈയിൽ തെളിവൊന്നും ഇല്ലല്ലോ
മയൂഷ : നിനക്കെങ്ങനെ പറയാം, അവിടെയുള്ള നാട്ടുകാര് ആരെക്കുറിച്ചെങ്കിലും എന്തെങ്കിലും കഥ കിട്ടാൻ കാത്തിരിക്കുകയാണ്, അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല
ഞാൻ : നീ വെറുതെ ആവിശ്യമില്ലാത്തതൊന്നും ചിന്തിക്കേണ്ട, ഞാൻ നോക്കട്ടെ ബാങ്കിൽ പത്തിരുപത് രൂപയുണ്ട്, ബാക്കി…?
മയൂഷ : മം… നീ തന്ന പൈസ എന്റെ കൈയിൽ ഉണ്ട്
ഞാൻ : എന്നാലും തികയില്ലല്ലോ, നീ ഒരു കാര്യം ചെയ്യ് ബാക്കി പിന്നെ തന്നാൽ മതിയോന്ന് ചോദിക്ക്
മയൂഷ : മം
ഞാൻ : എന്നാ അവളെ വിളിച്ചിട്ട് എന്നെ വിളിക്ക്
മയൂഷ : മം
കോള് കട്ടാക്കി അൽപ്പം കഴിഞ്ഞ് മയൂഷ എന്നെ തിരിച്ചു വിളിച്ചു, കോള് എടുത്ത്
ഞാൻ : എന്ത് പറഞ്ഞു?
മയൂഷ : മുപ്പതെങ്കിലും ഇപ്പൊ വേണമെന്ന്
ഞാൻ : ഇന്ന് തന്നെ കൊടുക്കണോ?
മയൂഷ : മം അതെ
ഞാൻ : ഹമ്… ശരി എന്നാ ഞാൻ വിളിക്കാം