എന്റെ മാവും പൂക്കുമ്പോൾ 17 [R K]

Posted by

സൽമ : മം…നിനക്ക് ഫോൺ ഉണ്ടോ?

ഞാൻ : ഓ ഉണ്ടല്ലോ

വേഗം എഴുന്നേറ്റ് ടേബിളിൽ വെച്ചിരുന്ന ഹാൻഡ് ബാഗ് തുറന്ന് ഒരു ടച്ച്‌ ഫോൺ എടുത്ത് എന്റെ അടുത്തേക്ക് വന്ന്

സൽമ : നമ്പറു പറ

അവളുടെ കൈയിൽ നിന്നും ഫോൺ വാങ്ങി

ഞാൻ : ആഹാ ടച്ച്‌ ഫോണോ, അപ്പൊ ഇതിനൊന്നും കുറവില്ല

സൽമ : ചത്താലും ചമഞ്ഞു കിടക്കണമെന്നല്ലേ, നീ നമ്പർ സേവ് ചെയ്യ്

എന്റെ നമ്പർ സേവ് ചെയ്ത് ഫോൺ അവൾക്കു കൊടുത്ത്

ഞാൻ : അല്ലടി സിൽക്കേ നിന്റെ മാമ്മന്റെ മോള്‌ ഒരുത്തി ഉണ്ടായിരുന്നില്ലേ, അവളിപ്പോ എവിടെയാ?

പുഞ്ചിരിച്ചു കൊണ്ട്

സൽമ : എന്തിനാടാ, കെട്ടാനാണോ?

ഞാൻ : ഹേയ് അതിന്നൊന്നുമല്ല, നമ്മുടെ ജൂനിയർ ആയിരുന്നില്ലേ അതാ ചോദിച്ചത്

എന്റെ ഫോണിലേക്ക് കോൾ ചെയ്ത്

സൽമ : അവളുടെ നിക്കാഹ് കഴിഞ്ഞ കൊല്ലം ആയിരുന്നു

കോൾ വന്ന ഫോൺ പോക്കറ്റിൽ നിന്നും എടുത്ത് കട്ടാക്കി

ഞാൻ : ആ കഴിഞ്ഞോ?

എന്റെ ഫോൺ കണ്ട് അടുത്ത് വന്നിരുന്ന് എന്റെ കൈയിൽ നിന്നും ഫോൺ വാങ്ങി

സൽമ : ആ അത് വലിയ സംഭവമായിരുന്നു, അല്ല നീ ഫോൺ എപ്പൊ വാങ്ങി?

ഞാൻ : സംഭവമോ, എന്ത് സംഭവം?

ഫോൺ തിരിച്ചും മറിച്ചും നോക്കി

സൽമ : അത് വിട്, നീ ഈ ഫോൺ എപ്പൊ വാങ്ങി, കൂടിയ ഫോൺ ആണല്ലോ

ഞാൻ : അത് വാങ്ങിയതൊന്നുമല്ല

സൽമ : പിന്നെ?

ഞാൻ : ഓഹ് അത് ഞാൻ മുൻപ് വർക്ക്‌ ചെയ്തിരുന്ന സ്ഥലത്തെ ഓണർ തന്നതാണ്, നീ ഇത് പറ എന്തായിരുന്നു സംഭവം

സൽമ : അത് ഒന്നുല്ലടാ അവളേയും കാമുകനേയും രാത്രി അവളുടെ ബെഡ്‌റൂമിൽ നിന്നും പൊക്കി, അങ്ങനെ അതിനൊരു തീരുമാനമായി

ഞാൻ : ഏ… ആ പാവം പോലത്തെ കൊച്ചോ

എന്റെ ഫോൺ ഓപ്പണാക്കാൻ നോക്കി

സൽമ : പിന്നെ ഒരു പാവം, അവള് എന്നെ വെട്ടിക്കുന്ന സാധനമാണ്, നീ ഈ ലോക്ക് ഒന്ന് തുറന്നേ

Leave a Reply

Your email address will not be published. Required fields are marked *